+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് ഏരിയ ഫാമിലി കോണ്‍ഫറൻസ് ജൂലൈ 15-ന്

ഡാളസ്: സൗത്ത് വെസ്റ്റ് അമേരിക്കൻ ഓർത്തഡോക്സ് ഭദ്രാസനത്തിന്‍റെ ഡാളസ് ഏരിയ ഫാമിലി കോണ്‍ഫറൻസ് ജൂലൈ 15നു ഡാളസ് സെന്‍റ് മേരീസ് വലിയ പള്ളിയിൽ വച്ചു നടത്തും.കണ്ടനാട് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവ
ഡാളസ് ഏരിയ ഫാമിലി കോണ്‍ഫറൻസ് ജൂലൈ 15-ന്
ഡാളസ്: സൗത്ത് വെസ്റ്റ് അമേരിക്കൻ ഓർത്തഡോക്സ് ഭദ്രാസനത്തിന്‍റെ ഡാളസ് ഏരിയ ഫാമിലി കോണ്‍ഫറൻസ് ജൂലൈ 15-നു ഡാളസ് സെന്‍റ് മേരീസ് വലിയ പള്ളിയിൽ വച്ചു നടത്തും.

കണ്ടനാട് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയാണ് മുഖ്യപ്രാസംഗീകൻ. ഈവർഷത്തെ ചിന്താവിഷയം ക്രിസ്ത്രീയതയും അതിന്‍റെ പ്രഘോഷണവും ഒരു ക്രിസ്ത്യാനിയുടെ ഉത്തരവാദിത്വം എന്നതാണ്.

റവ.ഫാ. ബിനു തോമസ് ആണ് ജനറൽ കണ്‍വീനർ. ജിജു ജോണ്‍ ആണ് കണ്‍വീനർ. റവ.ഫാ. ജോണ്‍ കുന്നത്തുശേരിൽ, റവ.ഫാ. രാജു ദാനിയേൽ, റവ.ഫാ. സി.ജി. തോമസ്, റവ.ഫാ. ചെറിയാൻ കുന്നേൽ, റവ.ഫാ. തന്പാൻ വർഗീസ്, റവ.ഫാ. ജയിംസ് ചെറിയാൻ, റവ.ഫാ. ജോഷ്വാ ജോർജ്, റവ.ഫാ. ക്രിസ്റ്റഫർ മാത്യു എന്നിവർ കോണ്‍ഫറൻസിനു നേതൃത്വം നൽകുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം