+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്കിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ

ന്യൂയോർക്ക്: ന്യൂയോർക്കിലെ ഫ്ളോറൽ പാർക്കിലുള്ള ഒൗവർ ലേഡി ഓഫ് സ്നോസ് ചർച്ചിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മുൻവർഷത്തേക്കാൾ വിപുലമായി ആഘോഷിക്കാൻ തിരുനാൾ ആഘോഷ കമ്മിറ്റി തീരുമാനിച്ചു. പ്രസ്തുത പള
ന്യൂയോർക്കിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ
ന്യൂയോർക്ക്: ന്യൂയോർക്കിലെ ഫ്ളോറൽ പാർക്കിലുള്ള ഒൗവർ ലേഡി ഓഫ് സ്നോസ് ചർച്ചിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മുൻവർഷത്തേക്കാൾ വിപുലമായി ആഘോഷിക്കാൻ തിരുനാൾ ആഘോഷ കമ്മിറ്റി തീരുമാനിച്ചു. പ്രസ്തുത പള്ളി അമേരിക്കൻ പള്ളിയാണെങ്കിൽ കൂടി ഇക്കാര്യത്തിൽ മുൻകൈ എടുക്കുന്നത് മലയാളികളായ കത്തോലിക്കാ വിശ്വാസികളാണ് എന്നത് ശ്രദ്ധേയമാണ്. മലയാളികളായ കത്തോലിക്കാ വിശ്വാസികൾക്ക് വേണ്ട എല്ലാ പ്രോത്സാഹനങ്ങളും പള്ളിയിൽ നിന്നും ലഭിക്കുന്നു എന്നുള്ളത് വിശ്വാസികളെ പ്രോത്സാഹിപ്പിക്കാൻ സഭ കാണിക്കുന്ന താത്പര്യത്തിനു തെളിവാണ്.

ജൂലൈ 16-നു ഞായറാഴ്ച വൈകുന്നേരം നാലോടെ ആരംഭിക്കുന്ന ദിവ്യബലിയിൽ ബ്രൂക്ക്ലിൻ ഡയോസിസിലെ സഹായ മെത്രാൻ ബിഷപ്പ് ജയിംസ് മാസ്സാ പ്രധാന കാർമ്മികനായിരിക്കും. തുടർന്നു വചനപ്രഘോഷണം നടത്തുന്നത് റവ. സിയാ തോമസ് ആണ്. നൊവേന, ആഘോഷമായ പ്രദക്ഷിണം, ലദീഞ്ഞ് എന്നിവയ്ക്കുശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ ഏഴു മുതൽ ഒന്പതു ദിവസം തുടർച്ചയായി രാവിലെ ഒന്പതിനു നടക്കുന്ന ദിവ്യബലിക്കുശേഷം നൊവേനയും ഉണ്ടായിരിക്കും. മുൻകാലങ്ങളിൽ നൊവേനയിൽ പങ്കെടുത്ത് പലർക്കും രോഗശാന്തി ലഭിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നാനാജാതി മതസ്ഥർ ഇക്കൂട്ടത്തിൽപ്പെടുന്നു. അമേരിക്കയിലും വിശുദ്ധ അൽഫോൻസാമ്മയുടെ മാദ്ധ്യസ്ഥത്തിൽ രോഗശാന്തി ലഭിക്കുന്നു എന്നുള്ളത് വിശ്വാസികളുടെ പ്രവാഹത്തിനു കാരണമായിത്തീരുന്നു.

ചർച്ചിന്‍റെ അഡ്രസ്:
ഒൗവർ ലേഡി ഓഫ് സ്നോസ് ചർച്ച്,
258- 15 80 അവന്യൂ, ഫ്ളോറൽ പാർക്ക്, ന്യൂയോർക്ക്.

കൂടുതൽ വിവരങ്ങൾക്ക്: റവ. കെവിൻ മക്ബ്രയൻ (പാസ്റ്റർ) ഫോണ്‍: 718 347 6070, പാരീഷ് ഓഫീസ്: 718 346 6070. ജോസ് നെടുങ്കല്ലേൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം