+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഇഎ കുവൈറ്റ് ഖൈത്താൻ യൂണിറ്റ് ഇഫ്താർ സംഗമംവും സമ്മാനദാനവും സംഘടിപ്പിച്ചു

കുവൈത്ത്: കാസർഗോഡ് ജില്ലാ അസോസിയേഷൻ കെഇഎ കുവൈറ്റ് ഖൈത്താൻ യൂണിറ്റ് ഇഫ്താർ സംഗമംവും സമ്മാനദാനവും സംഘടിപ്പിച്ചു. ഫർവാനിയ ഹൈത്തം പാലസിൽ സംഘടിപ്പിച്ച പരിപാടി കെഇഎ ചെയർമാൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു. മൊ
കെഇഎ കുവൈറ്റ് ഖൈത്താൻ യൂണിറ്റ് ഇഫ്താർ സംഗമംവും സമ്മാനദാനവും  സംഘടിപ്പിച്ചു
കുവൈത്ത്: കാസർഗോഡ് ജില്ലാ അസോസിയേഷൻ കെഇഎ കുവൈറ്റ് ഖൈത്താൻ യൂണിറ്റ് ഇഫ്താർ സംഗമംവും സമ്മാനദാനവും സംഘടിപ്പിച്ചു. ഫർവാനിയ ഹൈത്തം പാലസിൽ സംഘടിപ്പിച്ച പരിപാടി കെഇഎ ചെയർമാൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു. മൊയ്തു എരിയാൽ മുഖ്യ പ്രഭാഷണം നടത്തി.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കെഇഎ ഖൈത്താൻ യൂണിറ്റ് മെംബർമാരുടെ മക്കൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾ വിപിൻ മലബാർ ഗോൾഡ്, ഷാഫി ബാവ, സക്കിർ പയോട്ട, കബീർ മഞ്ഞംപാറ, ഇഖ്ബാൽ പെരുന്പട്ട , ഖാദർ കടവത്ത്, യാദവ് ഹോസ്ദുർഗ് എന്നിവർ വിതരണം ചെയ്തു.

യുണിറ്റ് പ്രസിഡന്‍റ് ജലീൽ ആരിക്കാടി അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് അനിൽ കള്ളാർ, ജനറൽ സെക്രട്ടറി മുഹമ്മദ് കുൻഹി സി.എച്ച്, ട്രഷറർ മുനീർ കുണിയ, പേട്രണ്‍ സത്താർ കുന്നിൽ, വൈസ് ചെയർമാൻ സലാം കളനാട്, യൂണിറ്റ് കോഓർഡിനേറ്റർ ഹമീദ് മധൂർ, വെൽഫെയർ ചെയർമാൻ രാമകൃഷ്ണൻ കള്ളാർ, മുഹമ്മദ് ആറങ്ങാടി, സത്താർ കൊളവയ്യൽ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ