+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാലിഫോർണിയ യാത്രാവിലക്കേർപ്പെടുത്തിയ സംസ്ഥാനങ്ങളിൽ ടെക്സസും

കാലിഫോർണിയ: കാലിഫോർണിയ സംസ്ഥാന സ്പോണ്‍സർഷിപ്പിലോ, ഖജനാവിൽനിന്നുള്ള ഫണ്ട് ഉപയോഗിച്ചോ ടെക്സസ് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതായി സം
കാലിഫോർണിയ യാത്രാവിലക്കേർപ്പെടുത്തിയ സംസ്ഥാനങ്ങളിൽ ടെക്സസും
കാലിഫോർണിയ: കാലിഫോർണിയ സംസ്ഥാന സ്പോണ്‍സർഷിപ്പിലോ, ഖജനാവിൽനിന്നുള്ള ഫണ്ട് ഉപയോഗിച്ചോ ടെക്സസ് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന അറ്റോർണി ജനറൽ സേവ്യർ ബിസീറ മാധ്യമ പ്രവർത്തകരെ അറിയിച്ചു.

പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിവേചനം അവസാനിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് പാസാക്കിയ AB 1887 നിയമം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും അറ്റോർണി വ്യക്തമാക്കി.

ടെക്സസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ലസ്ബിയൻ, ഗെ, ബൈ ഡെക്വഷൻ, ടാൻസ് ജണ്ടർ തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടവർക്ക് അർഹമായ അംഗീകാരമോ സംരക്ഷണമോ നൽകുന്നില്ല എന്നതാണ് യാത്രാവിലക്ക് ഏർപ്പെടുത്തുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

നേരത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്ന കാൻസസ്, മിസിസിപ്പി, നോർത്ത് കരോളിന, ടെന്നിസി, തുടങ്ങിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ പുതിയതായി ടെക്സസ്, അലബാമ, കെന്‍റുക്കി, സൗത്ത് ഡെക്കോട്ട എന്നീ സംസ്ഥാനങ്ങൾകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

എൽജിബിടി വിഭാഗത്തിൽപെട്ട കുട്ടികളെ ദത്തെടുക്കുന്നതിൽനിന്നും ടെക്സസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അടുത്തിടെയാണ് നിയമനിർമാണം കൊണ്ടുവന്നത്. കാലിഫോർണിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാന ജീവനക്കാർ, ഏജൻസീസ്, ബോർഡ് മെംബേഴ്സ്, കമ്മീഷൻ അംഗങ്ങൾ തുടങ്ങിയവർക്ക് സ്വന്തം പോക്കറ്റിൽനിന്നും പണം ചെലവ് ചെയ്ത് യാത്ര ചെയ്യേണ്ടിവരും.

റിപ്പോർട്ട്: പി.പി. ചെറിയാൻ