+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോദിയെ സ്വീകരിക്കാൻ ആകാംഷഭരിതരായി ഇന്ത്യൻ സമൂഹം

വാഷിംഗ്ടണ്‍: അമേരിക്കൻ സന്ദർശനത്തിനെത്തിച്ചേരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ഇന്ത്യൻ സമൂഹം ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുഎസ്എ ലീഡർ എ. പ്രസാദ്. ജൂ
മോദിയെ സ്വീകരിക്കാൻ ആകാംഷഭരിതരായി ഇന്ത്യൻ സമൂഹം
വാഷിംഗ്ടണ്‍: അമേരിക്കൻ സന്ദർശനത്തിനെത്തിച്ചേരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ഇന്ത്യൻ സമൂഹം ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുഎസ്എ ലീഡർ എ. പ്രസാദ്.

ജൂണ്‍ 25, 26 തീയതികളിലാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. വാഷിംഗ്ടണിൽ ചെലവഴിക്കുന്ന ദിവസങ്ങളിൽ ഏതൊക്കെ സ്ഥലങ്ങളിൽ സ്വീകരണം നൽകണമെന്നത് ഇതുവരെ അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന് പ്രസാദ് വ്യക്തമാക്കി. ന്യൂയോർക്ക്, ന്യൂജഴ്സി, സിലിക്കൻവാലി തുടങ്ങിയ സ്ഥലങ്ങളിലുള്ളതിനേക്കാൾ ചെറിയൊരു സമൂഹമാണ് വാഷിംഗ്ടണിലുള്ളത്. എന്നാൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും മോദിയുടെ ആരാധകരും പാർട്ടി അംഗങ്ങളും വാഷിംഗ്ടണിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് വ്യവസായ പുരോഗതിക്ക് മോദിയും ട്രംപും എന്തെല്ലാം കരാറുകളിൽ ഒപ്പുവയ്ക്കുമെന്ന് കാത്തിരിക്കുകയാണ്.

യുഎസും ഇന്ത്യയും തമ്മിൽ സുദൃഢബന്ധം സ്ഥാപിക്കുവാൻ തന്‍റെ സന്ദർശനത്തിനു കഴിയുമെന്നാണ് മോദി ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. യുഎസ് സന്ദർശനത്തോടൊപ്പം പോർച്ചുഗൽ, നെതർലാന്‍റ്സ് തുടങ്ങിയ രാജ്യങ്ങളും മോദി സന്ദർശിക്കുന്നുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ