+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദുഃക്റാന തിരുനാൾ

ന്യൂയോർക്ക്: ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുഃക്റാന തിരുനാളിന് തുടക്കം കുറിച്ച് ജൂണ്‍ 25ന് (ഞായർ) കൊടിയേറും. രാവിലെ 10.30 ന് കൊടിയേറ്റ
ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദുഃക്റാന തിരുനാൾ
ന്യൂയോർക്ക്: ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുഃക്റാന തിരുനാളിന് തുടക്കം കുറിച്ച് ജൂണ്‍ 25ന് (ഞായർ) കൊടിയേറും. രാവിലെ 10.30 ന് കൊടിയേറ്റ ശുശ്രൂഷക്ക് വികാരി ഫാ.ജോസ് കണ്ടത്തിക്കുടി മുഖ്യകാർമികനായിരിക്കും.

ജൂലൈ രണ്ടിന് (ഞായർ) 8.15 ന് വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് വേസ്പര, തുടർന്നു നടക്കുന്ന സമൂഹബലിക്ക് ഫാ. ഫ്രാൻസിസ് നന്പ്യാപറന്പിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് 6.30 ന് വിവിധ കലാപരിപാടികൾ കോർത്തിണക്കിക്കൊണ്ടുള്ള പ്രസുദേന്തിനൈറ്റ്, സ്നേഹവിരുന്ന് എന്നിവ നടക്കും.

ദുക്റാന ദിനമായ തിങ്കളാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന വിശുദ്ധ കുർബാനക്ക് പ്രശസ്ത ധ്യാനഗുരു ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. പ്രധാന തിരുനാൾ ദിനമായ ചൊവ്വാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാനക്ക് ലോംഗ് ഐലന്‍റ് ഇടവക വികാരി ഫാ.ജോണ്‍ മേലേപ്പുറം മുഖ്യകാർമികനായിരിക്കും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട്, ചെണ്ടമേളങ്ങളുടെ അകന്പടിയോടു കൂടി ആഘോഷമായ പ്രദക്ഷിണം നടക്കും. തുടർന്ന് തിരുശേഷിപ്പ് ചുംബനവും നടക്കും.

അഞ്ചിന് (ബുധൻ) മരിച്ചവരുടെ ഓർമദിനമായി ആചരിക്കുന്നു. വൈകുന്നേരം അഞ്ചിന് സെമിത്തേരി സന്ദർശനം, ഒപ്പീസ് തുടർന്ന് വിശുദ്ധ കുർബാന എന്നിവ നടക്കും. ബ്രോങ്ക്സ് വാർഡാണ് ഇക്കൊല്ലത്തെ തിരുനാൾ ഏറ്റു നടത്തുന്നത്.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി