+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്ത് കേരള ഇസ് ലാഹി സെന്‍ററിന്‍റെ കീഴിൽ ഈദ് നമസ്കാരങ്ങൾ

കുവൈത്ത്: ഈദുൽ ഫിതർ ദിനത്തിൽ കുവൈത്തിലെ പതിനൊന്ന് പള്ളികളിൽ പെരുന്നാൾ നമസ്ക്കാരങ്ങൾ ഉണ്ടായിരിക്കുമെന്ന് കെകെഐസി ഭാരവാഹികൾ അറിയിച്ചു. അബാസിയ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിനു സമീപമുള്ള റാഷിദ് അൽഉദു
കുവൈത്ത് കേരള ഇസ് ലാഹി സെന്‍ററിന്‍റെ കീഴിൽ ഈദ് നമസ്കാരങ്ങൾ
കുവൈത്ത്: ഈദുൽ ഫിതർ ദിനത്തിൽ കുവൈത്തിലെ പതിനൊന്ന് പള്ളികളിൽ പെരുന്നാൾ നമസ്ക്കാരങ്ങൾ ഉണ്ടായിരിക്കുമെന്ന് കെകെഐസി ഭാരവാഹികൾ അറിയിച്ചു.

അബാസിയ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിനു സമീപമുള്ള റാഷിദ് അൽഉദുവാനി പള്ളിയിൽ അഷ്റഫ് മദനി എകരൂലും ഉമരിയ നാദി തളാമുൻ മസ്ജിദിൽ സി,പി. അബ്ദുൽ അസീസും ഹവല്ലി മസ്ജിദ് അൻവർ രിഫായിൽ നിസാർ സ്വലാഹിയും ജഹറ മലയാളം ഖുതുബ നടക്കുന്ന പള്ളിയിൽ അബ്ദുസലാം സ്വലാഹിയും ഷർക്ക് മസ്ജിദ് അൽ ബഷർ അൽ റൂമിയിൽ ശമീർ അലിയും അഹമ്മദി മസ്ജിദ് ഉമർ ബിൻ ഖതാബിൽ മുസ്തഫ സഖാഫിയും മങ്കഫ് മലയാളം കുതുബ നടക്കുന്ന പള്ളിയിൽ അഷ്ക്കർ സ്വലാഹിയും ഖൈത്താൻ മസ്ജിദ് മസീദ് അൽ റഷീദിയിൽ ഷബീർ സലഫിയും മെഹ്ബൂല മസ്ജിദ് നായിഫ് മിശാലിൽ മുഹമ്മദ് ഫൈസാദ് സ്വലാഹിയും അബൂഹലീഫ മസ്ജിദ് ആയിഷയിൽ സിദ്ധീക്ക് ഫാറൂക്കിയും സാൽമിയ മസ്ജിദ് ലത്തീഫ അൽ നമിഷിൽ പി.എൻ. അബ്ദു റഹിമാനും പ്രാർഥനക്കും തുടർന്ന് നടക്കുന്ന പെരുന്നാൾ പ്രഭാഷണത്തിനും നേതൃത്വം നൽകും. എല്ലാ പള്ളികളിലും സ്ത്രീകൾക്ക് പ്രത്യേകം സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: 97895580, 97240225, 97102365, 90993775.

റിപ്പോർട്ട്: സലിം കോട്ടയിൽ