പാളത്തിലെ അറ്റകുറ്റപ്പണികൾ മൂലം സൂറിച്ചിൽ ട്രാമുകളുടെ സമയത്തിൽ മാറ്റംവരും

08:53 PM Jun 24, 2017 | Deepika.com
സൂറിച്ച്: വാരാന്ത്യത്തിൽ റെയിൽ പാളങ്ങളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നത് മൂലം ട്രാമുകളുടെ സമയം പുനക്രമീകരിച്ചിരിക്കുന്നതായി സൂറിച്ച് ട്രാൻസ്പോർട്ട് കോർപറേഷൻ അറിയിച്ചു.

ജൂണ്‍ 24, 25 തീയതികളിലാണ് സൂറിച്ചിലെ ക്രോയിസ് പ്ലാറ്റസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത്. ത·ൂലം ചില ട്രാമുകൾ തൊട്ടടുത്ത സ്റ്റേഷൻ വരെ എത്തി മടങ്ങിപ്പോകും. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനായി പകരം സംവിധാനം ക്രമീകരിച്ചിട്ടുള്ളതായി വക്താവ് അറിയിച്ചു.

ട്രാം 8 ക്ലൂസ് പ്ലാറ്റ്സ് വരെയും 11 സ്റ്റാടൽ ഹോഫൻ വരെയും സ്റ്റാടൽ ഹോഫനിൽ നിന്ന് റിഹാൽബ് വരെ പകരം ബസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ട്രാം 15 ബുഹ് എഗ് ഫ്ളാറ്റ്സിനും ബെൽ വ്യൂവിനുമിടയിൽ മാത്രമേ ഓടുകയുള്ളൂ. ബെൽവ്യൂവിനും ക്ലൂസ് പ്ലാറ്റ്സിനുമിടയിൽ ട്രാം ഓടുന്നതല്ല. ഹെഗീബാഹ് പ്ലാറ്റ്സിനും ക്രോയിസ് പ്ലാറ്റ്സിനുമിടയിൽ ബസ് നന്പർ 31 സർവീസ് നടത്തും. ഫോർഹ ട്രാം സ്റ്റെയിൽ പോസ്റ്റ് ഓഫീസിനു മുന്നിലായിരിക്കും സ്റ്റോപ്പ്.

ഫോർഹ് ബാൻ (18) എഡിഗൻ മുതൽ ഹെഗീബാഹ് പ്ലാറ്റ്സ് വരെ സേവനം നടത്തും. ഹെഗീ ബാഗ് പ്ലാറ്റ്സിൽ നിന്നും പകരം ബസ് ലഭിക്കും.

23, 24, 24 / 25 രാത്രികളിൽ നൈറ്റ് ബസ് സർവീസ് (SN 18) ക്രമീകരിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ