+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിലാഡൽഫിയ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ തോമാശ്ലീഹായുടെ പെരുനാൾ ആഘോഷം

ഫിലാഡൽഫിയ: സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ കാവൽപിതാവായ വിശുദ്ധ തോമാശ്ലീഹായുടെ പെരുനാൾ ജൂണ്‍ 30 മുതൽ ജൂലൈ രണ്ടു വരെ ആഘോഷിക്കുന്നു. ജൂണ്‍ 30ന് (വെള്ളി) വൈകിട്ട് സന്ധ്യാപ്രാർഥനക്കു
ഫിലാഡൽഫിയ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ തോമാശ്ലീഹായുടെ പെരുനാൾ ആഘോഷം
ഫിലാഡൽഫിയ: സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ കാവൽപിതാവായ വിശുദ്ധ തോമാശ്ലീഹായുടെ പെരുനാൾ ജൂണ്‍ 30 മുതൽ ജൂലൈ രണ്ടു വരെ ആഘോഷിക്കുന്നു.

ജൂണ്‍ 30ന് (വെള്ളി) വൈകിട്ട് സന്ധ്യാപ്രാർഥനക്കും വചനഘോഷണത്തിനും ശേഷം പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണനും സംഘവും നടത്തുന്ന ക്രിസ്തീയ ഗാനമേള ഉണ്ടായിരിക്കും.

ജൂലൈ ഒന്നിന് (ശനി) സന്ധ്യാ പ്രാർഥനക്കും വചനഘോഷണത്തിനും ശേഷം ദേവാലയത്തിനു ചുറ്റുമുള്ള തെരുവുകളിലൂടെ ചെണ്ടമേളത്തോടു കൂടി റാസ ഉണ്ടായിരിക്കും.

രണ്ടിന് (ഞായർ) വിശുദ്ധ കുർബാന രാവിലെ 8.30ന് ആരംഭിക്കും. തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഇടവക വികാരി എം.കെ. കുര്യാക്കോസ്, സഹവികാരി സുചിത് തോമസ് എന്നിവർ സഹകാർമികരായിരിക്കും. സ്നേഹവിരുന്നോടു കൂടി ഈ വർഷത്തെ പെരുനാൾ ആഘോഷം സമാപിക്കും.

വിവരങ്ങൾക്ക് 2153421500, റവ. ഫാ. എം. കെ. കുര്യാക്കോസ് 2016812017, ജോണ്‍ പണിക്കർ 2156055109, പോൾ സി. ജോണ്‍ (ട്രഷറാർ) 2153161209, ഫിലിപ്പ് ജോണ്‍ (പ്രോഗ്രാം കോർഡിനേറ്റർ) 2156206205,www.stthoasphiladelphia.org.

ജോണ്‍ പണിക്കർ