+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎച്ച്എൻഎ സംഗമത്തിൽ "തന്‍റെ കാവ്യലോക’വുമായി മധുസൂദനൻ നായർ

ഷിക്കാഗോ: ജൂലൈ ഒന്നു മുതൽ നാലുവരെ ഡിട്രോയിറ്റിൽ നടക്കുന്ന അന്തർദേശീയ ഹിന്ദു സംഗമത്തിൽ "തന്‍റെ കാവ്യലോകം’ എന്ന പരിപാടിയിലൂടെ താൻ പിന്നിട്ട കാവ്യവേദികളും, സാഹിത്യാനുഭവങ്ങളും കവി പ്രഫ. വി. മധുസൂദനൻ
കെഎച്ച്എൻഎ സംഗമത്തിൽ
ഷിക്കാഗോ: ജൂലൈ ഒന്നു മുതൽ നാലുവരെ ഡിട്രോയിറ്റിൽ നടക്കുന്ന അന്തർദേശീയ ഹിന്ദു സംഗമത്തിൽ "തന്‍റെ കാവ്യലോകം’ എന്ന പരിപാടിയിലൂടെ താൻ പിന്നിട്ട കാവ്യവേദികളും, സാഹിത്യാനുഭവങ്ങളും കവി പ്രഫ. വി. മധുസൂദനൻ നായർ വിശദീകരിക്കുന്നു.

തിരുവിതാംകൂറിന്‍റെ നാട്ടറിവുകളും പ്രാചീന ദ്രാവിഡ സംസ്കൃതിയുടെ തനതായ ശീലുകളും സമർത്ഥമായി സമന്വയിപ്പിച്ച് മലയാള കവിതാ ശാഖയെ നാട്ടിൻപുറങ്ങളിൽ പോലും താളാത്മ അനുഭൂതികളാക്കി മാറ്റിയ മധുസൂദനൻ നായർ തന്‍റെ തെരഞ്ഞെടുത്ത കവിതകളും, കാവ്യരചനയിലെ അനുഭവങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നു.

തുടർന്നു നടക്കുന്ന സാഹിത്യ വിചാരസഭയിൽ "ഭാരതീയ സാഹിത്യദർശനം, അണിമയും മഹിമയും’എന്ന വിഷയം ഡോ. ശശിധരൻ അവതരിപ്പിക്കും.സഹൃദയ സദസ്സിന്‍റെ സജീവ ചർച്ചയ്ക്കുശേഷം മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരൻ സി. രാധാകൃഷ്ണൻ വിഷയാവലോകന പ്രഭാഷണം നടത്തും. സാഹിത്യാരാധകരേയും, രചയിതാക്കളേയും ഒരേപോലെ രസിപ്പിക്കുന്ന ഒരു പരിപാടിയായിരിക്കുമിതെന്ന് പ്രസിഡന്‍റ് സുരേന്ദ്രൻ നായർ പ്രത്യാശ പ്രകടിപ്പിച്ചു. സതീശൻ നായർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം