+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് മിഷിഗണ്‍ ഹെൽത്ത് ക്യാന്പ് നടത്തി

ഡിട്രോയിറ്റ്: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് മിഷിഗണ്‍ (INAM) കേരളാ ക്ലബുമായി സഹകരിച്ച് കമ്യൂണിറ്റി ഡേയിൽ പൊതുജനങ്ങൾക്കായി ഹെൽത്ത് സ്ക്രീനിംഗ് ക്യാന്പ് നടത്തി. സ്ക്രീനിംഗിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ബ
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് മിഷിഗണ്‍ ഹെൽത്ത് ക്യാന്പ് നടത്തി
ഡിട്രോയിറ്റ്: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് മിഷിഗണ്‍ (INAM) കേരളാ ക്ലബുമായി സഹകരിച്ച് കമ്യൂണിറ്റി ഡേയിൽ പൊതുജനങ്ങൾക്കായി ഹെൽത്ത് സ്ക്രീനിംഗ് ക്യാന്പ് നടത്തി. സ്ക്രീനിംഗിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ബ്ലഡ് പ്രഷർ മോണിറ്റർ, ബ്ലഡ് ഷുഗർ പരിശോധന, ബിഎംഐ എന്നീ ടെസ്റ്റുകൾ നടത്തി. ഏകദേശം ഇരുപത്തഞ്ചോളം പേർ ക്യാന്പിൽ പങ്കെടുത്തു. സ്തുത്യർഹസേവനം അനുഷ്ഠിച്ച നഴ്സുമാർക്ക് കേരളാ ക്ലബ് പുഷ്പങ്ങളും പ്ലാക്കും നൽകി ആദരിച്ചു. കൂടാതെ അന്പത്തഞ്ച് വർഷത്തെ ത്യാഗപൂർണമായ സേവനത്തിനു മറിയാമ്മ തോമസിനെ (ആർഎൻ എംഎസ്എൻ) പ്രത്യേകം ആദരിക്കുകയും സേവനങ്ങൾക്ക് നന്ദിപറയുകയും ചെയ്തു.

ഐനാം പ്രസിഡന്‍റ് സരോജ സാമുവേൽ, വൈസ് പ്രസിഡന്‍റ് കെ.സി. ജോണ്‍സണ്‍, സെക്രട്ടറി ഡെയ്സണ്‍ ചാക്കോ, ജോയിന്‍റ് സെക്രട്ടറി സിനു ജോസഫ്, ട്രഷറർ അന്നമ്മ മാത്യൂസ് എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. ഇങ്ങനെയുള്ള കമ്യൂണിറ്റി ഹെൽത്ത് സ്ക്രീനിംഗ് പൊതുജനങ്ങൾക്ക് വളരെയേറെ ഉപകാരപ്രദമാണെന്നും ഇനിയും ഇങ്ങനെയുള്ള ക്യാന്പുകൾ നടത്താൻ നേതൃത്വം നൽകുമെന്നും കേരളാ ക്ലബും, ഐനാം നേതൃത്വവും അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം