+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ് ബാറ്റ്മിന്‍റൻ ടൂർണമെന്‍റ് സമാപനം

ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളി സ്പോട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ബാറ്റ്മിന്‍റൻ ടൂർണമെന്‍റ് ജൂണ്‍ 17നു ക്യൂൻസിലെ 7420 കോമണ്‍വെൽത്ത് ബുൾവാഡിലുള്ള മൈതാനത്ത് സമാപിച്ചു. രാവിലെ ഒന്പത് മുതൽ വൈക
ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ് ബാറ്റ്മിന്‍റൻ ടൂർണമെന്‍റ് സമാപനം
ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളി സ്പോട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ബാറ്റ്മിന്‍റൻ ടൂർണമെന്‍റ് ജൂണ്‍ 17നു ക്യൂൻസിലെ 74-20 കോമണ്‍വെൽത്ത് ബുൾവാഡിലുള്ള മൈതാനത്ത് സമാപിച്ചു. രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ചു വരെ നീണ്ടു നിന്ന മത്സരങ്ങളിൽ ഇരുപത്തിയെട്ട് ടീമുകൾ പങ്കെടുത്തു. എൻ വൈ എം എസ് സി ക്ലബ്ബിന്‍റെ ആറാമത്തെ മത്സരമാണിത്. വിർജിനിയ, ടെക്സസ്, ഷിക്കാഗോ, ഇന്ത്യാന, ന്യൂയോർക്ക്, ഫിലാഡൽഫിയ തുടങ്ങിയ നഗരങ്ങളിൽ നിന്നുമുള്ള കളിക്കാർ മികച്ച പ്രകടനം കാഴ്ച വച്ചു. വാശിയേറിയ ഈ മത്സരങ്ങൾ കാണാൻ വൻ ജനാവലി തന്നെയുണ്ടായിരുന്നു. കാണികളുടെ പ്രതീക്ഷകൾക്കൊപ്പം കളിക്കാർ കളിച്ച് തിമർത്തപ്പോൾ കോമണ്‍വെൽത്ത് മൈതാനം നമ്മുടെ കേരളത്തിലെ ഒരു കളിസ്ഥലത്തിന്‍റെ പ്രതീതിയുണർത്തി. കളിക്കാർക്ക് ആവേശം പകർന്നുകൊണ്ട് കാണികളും ഭാരവാഹികളും വിസിൽ മുഴക്കുകയും കരഘോഷങ്ങൾ കൊണ്ട് ഉേ·ഷം പകരുകയും ചെയ്തിരുന്നു

മത്സരത്തിനു തിരശീല വീഴ്ത്തികൊണ്ട് ജോയൽ, നെവിൻ എന്നീ കളിക്കാർ നയിച്ച ഫിലാഡൽഫിയ ടീം ഒന്നാം സമ്മാനം കരസ്ഥമാക്കി. ഇത് സ്പൊൻസോർ ചെയ്തത് തോമസ് മാത്യൂ, ഈസ്റ്റ് ജോസ്റ്റ് ക്യാപിറ്റൽ മോർട്ഗെജ് കന്പനി മേധാവിയാണ്. റണ്ണേഴ്സ് അപ്പ് ന്യൂയോർക്ക് ടീമുകൾക്ക് ലഭിച്ചു. അവരുടെ ക്യാാപ്ട്·ാരായ ഗ്രെയ്സ്, സുബിൻ എന്നിവർ ട്രോഫി ഏറ്റു വങ്ങി. ഇത് സ്പൊൻസർ ചെയ്തത് റോബി വർഗീസ്, ഡഗൾസ്റ്റണ്‍ എലിമെന്‍റ് റിയൽടി മേധാവിയണ്. മൂന്നാം സ്ഥാനത്തെത്തിയ ചിക്കാഗൊ ടീമിനു വേണ്ടി ട്രോഫി ഏറ്റുവാങ്ങിയത്് ഷെറിൻ, ജെറി എന്നിവരാണു. 22-10, 20-22, 21-17 എന്നിങ്ങനെയായിരുന്നു വിജയിച്ച ടീമുകളുടെ സ്കോറുകൾ. ഈ മത്സരക്കളിയുടെ വിജയത്തിനായി പ്രവർത്തിച്ച രഘു നൈനാൻ, സോനി പോൾ എന്നിവർ പ്രത്യേകം പ്രശംസയർഹിക്കുന്നു.

കളിയിൽ പങ്കെടുത്ത എല്ലാ കളിക്കാർക്കും, വളരെ വിജയകരമായി അതു സംഘടിപ്പിക്കുകയും നിർവ്വഹിക്കുകയും ചെയ്ത എല്ലാവർക്കും പ്രസിഡണ്ട് ഈപ്പൻ ചാക്കോ നന്ദി പറഞ്ഞു. പ്രതിവർഷം സംഘടിപ്പിക്കുന്ന ഈ മത്സരക്കളികൾക്കുള്ള പിന്തുണയും, സഹായ സഹകരണങ്ങളും വരും കൊല്ലങ്ങളിലും ഉണ്ടാകണമെന്നു അദ്ദേഹം അഭ്യർത്ഥിച്ചു. ഈപ്പൻ ചാക്കോ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം