സ്വിറ്റ്സർലൻഡ് സെപ്റ്റംബർ മുതൽ ഭ്രൂണ പരിശോധന അനുവദിക്കും

08:44 PM Jun 22, 2017 | Deepika.com
ജനീവ: കൃത്രിമ ഗർഭധാരണ മാർഗത്തിലൂടെ വികസിപ്പിച്ചെടുത്ത ഭ്രൂണങ്ങളുടെ വിശദ പരിശോധനയ്ക്ക് സ്വിറ്റ്സർലൻഡിൽ അനുമതി. സെപ്റ്റംബർ ഒന്നു മുതലാണ് പരിശോധന പ്രാബല്യത്തിൽ വരുന്നത്.

ഗുരുതരമായ ജനിതക പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടോ എന്നായിരിക്കും പരിശോധിക്കുക. 2016 ജൂണിൽ നടത്തിയ ജനഹിത പരിശോധനയുടെ ഫലത്തെ അടിസ്ഥാനമാക്കിയാണ് സർക്കാർ തീരുമാനം. യൂറോപ്പിൽ ഈ അനുമതി നൽകുന്ന അവസാന രാജ്യമാണ് സ്വിറ്റ്സർലൻഡ്. നിയമ ഭേദഗതി അനുസരിച്ച്, ഭ്രൂണം പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം മാത്രമേ ഗർഭപാത്രത്തിൽ നിക്ഷേപിക്കൂ.


റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍