+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രേയ ജയദീപ് 'നിങ്ങളോടൊപ്പം' സ്റ്റേജ് ഷോയിൽ അമേരിക്കയിൽ

ന്യൂജേഴ്സി: മലയാളികളുടെ പൊന്നോമന പാട്ടുകാരി ശ്രേയ ജയദീപ് ന്ധനിങ്ങളോടൊപ്പംന്ധ സ്റ്റേജ് ഷോയുമായി അമേരിക്കയിലും, കാനഡയിലും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പര്യടനം നടത്തുന്നു. സംഗീതവും, നൃത്തവും, ഹാസ
ശ്രേയ ജയദീപ്  'നിങ്ങളോടൊപ്പം' സ്റ്റേജ് ഷോയിൽ അമേരിക്കയിൽ
ന്യൂജേഴ്സി: മലയാളികളുടെ പൊന്നോമന പാട്ടുകാരി ശ്രേയ ജയദീപ് ന്ധനിങ്ങളോടൊപ്പംന്ധ സ്റ്റേജ് ഷോയുമായി അമേരിക്കയിലും, കാനഡയിലും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പര്യടനം നടത്തുന്നു. സംഗീതവും, നൃത്തവും, ഹാസ്യവും ഇഴചേർത്ത്, ചലച്ചിത്ര ടെലിവിഷൻ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംഗീനൃത്തഹാസ്യ കലാവിരുന്ന് ന്ധനിങ്ങളോടപ്പം’ നോർത്ത് അമേരിക്കയിലും, കാഡനയിലും 2017 ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 30 വരെയുള്ള തിയതികളിലാണ് പരിപാടികൾ അരങ്ങേറുക.

അമേരിക്കൻ ഐക്യനാടുകളിലെ മലയാളികൾക്ക് എന്നും ഓർമ്മിക്കാൻ കഴിയുന്ന നല്ല ഷോകൾ മാത്രം കാഴ്ചവച്ചിട്ടുള്ള സേവൻ സീസ് എന്‍റർടൈന്‍റ്മെന്‍റിന്‍റെ ബാനറിലാണ് ന്ധനിങ്ങളോടൊപ്പം’ ഷോ അമേരിക്കയിലെത്തുക. ഈ സംഗീത പെരുമഴയിൽ ഐഡിയ സ്റ്റാർ സിംഗർ വിജയി സുധീപ്, പ്രശസ്ത പിന്നണി ഗായിക സുമി എന്നിവർക്കൊപ്പം പ്രശസ്ത മലയാളചലച്ചിത്ര പിന്നണിഗായകനും, സംഗീതസംവിധായകനും, ടെലിവിഷൻ ഷോ വിധി കർത്താവുമായ എം.ജി. ശ്രീകുമാറും ഒന്നിക്കുന്നു.

ഏഷ്യാനെറ്റിലെ വെള്ളാനകളുടെ നാട് എന്ന കോമഡി സ്കിറ്റിലൂടെ കോമഡി രംഗത്ത് ചിരിയുടെ അലകളുയർത്തിയ മലയാള സിനിമ ടെലിവിഷൻ രംഗത്തെ പ്രമുഖ ഹാസ്യതാരങ്ങളായ സെന്തിൽ, ഷിബു ലബാൻ, അഞ്ജന അപ്പുക്കുട്ടൻ എന്നിവർ ചേർന്നൊരുക്കുന്ന മിമിക് കോമഡിയും, പ്രശസ്തരായ കലാപ്രതിഭകൾ നയിക്കുന്ന നയന മനോഹരമായ നൃത്തനൃത്യങ്ങളും ഈ ഷോക്ക് മാറ്റേകുന്നു.

കേരളത്തിലെ പ്രശസ്ത കീബോർഡ് പ്ലേയറും, ഏഷ്യനെറ്റ് ടെലിവിഷനിലെ പ്രമുഖ ആർട്ടിസ്റ്റുമായ അനൂപാണ് ഓർക്കസ്ട്രേഷൻ കൈകാര്യം ചെയ്യുന്നത്. പ്രശസ്ത സൗണ്ട് എഞ്ചിനീയർ സമ്മിയാണ് ശബ്ദനിയന്ത്രണം. ജോയ് ആലുക്കാസ്, നിറപറ, ഒലിവ് ബിൽഡേഴ്സ്, സ്കൈപാസ്സ് എന്നിവർ മുഖ്യ സ്പോണ്‍സേഴ്സായ ന്ധനിങ്ങളോടൊപ്പം’ സംഗീത നൃത്ത ഹാസ്യ വിരുന്നിന്‍റെ മീഡിയ പാർട്ട്ണേഴ്സ് ഫ്ളവേഴ്സ്, പ്രവാസി ചാനലുകളാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ജോബി ജോർജ് (732) 4704647, അനിയൻ ജോർജ് (908) 3371289, ഗിൽബെർട്ട് ജോർജ് (201)9267477.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം