+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെരുന്നാൾ നിലാവ് പ്രകാശനം ചെയ്തു

ദോഹ. ഈദുൽ ഫിത്തറിനോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവിന്‍റെ പ്രകാശനം ലൈഫ് സ്റ്റെയിൽ റസ്റ്റോറന്‍റിൽ നടന്നു. സാമൂഹ്യ സാംസ്കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്ന
പെരുന്നാൾ നിലാവ് പ്രകാശനം ചെയ്തു
ദോഹ. ഈദുൽ ഫിത്തറിനോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവിന്‍റെ പ്രകാശനം ലൈഫ് സ്റ്റെയിൽ റസ്റ്റോറന്‍റിൽ നടന്നു. സാമൂഹ്യ സാംസ്കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിൽ അൽ റഹീബ് ഇന്‍റർനാഷണൽ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മായൻ കണ്ടോത്തിന് ആദ്യ പ്രതി നൽകി ഗ്രാൻഡ് മാൾ റീജ്യണൽ ഡയറക്ടർ അഷ്റഫ് ചിറക്കലാണ് പ്രകാശനം നിർവഹിച്ചത്.

കോണ്‍ഫിഡന്‍റ് എന്‍റർ്രെപെസസ് മാനേജിംഗ് ഡയറക്ടർ ബാബു കൊളത്തറ, നോർത്ത് ബോണ്ട് ട്രേഡിംഗ് & കോണ്‍ട്രാക്റ്റിംഗ് മാനേജിംഗ് ഡയറക്ടർ നാസർ, അക്കോണ്‍ ഗ്രൂപ്പ് വെൻചോഴ്സ് ചെയർമാൻ ശുക്കൂർ കിനാലൂർ, ആന്‍റി സ്മോക്കിംഗ് സൊസൈറ്റി ഖത്തർ പ്രസിഡന്‍റ് ഡോ അബ്ദുൽ റഷീദ്, സൗദിയ ഗ്രൂപ്പ് ഓപ്പേറേഷൻസ് മാനേജർ അരുണ്‍ എസ്. പിള്ള, അൽ ദാർ എക്സ്ചേഞ്ച് ചീഫ് അക്കൗണ്ടന്‍റ് ഷബാദ്, അൽ റവാബി ഗ്രൂപ്പ് ഓഫ് കന്പനീസ് എച്ച്ആർ കോർഡിനേറ്റർ അമീൻ സയ്യാഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ആഘോഷങ്ങളും വിശേഷാവസരങ്ങളും സമൂഹത്തിൽ സ്നേഹവും സാഹോദര്യവും ഉൗട്ടിയുറപ്പിക്കുവാനും സാമൂഹ്യ സൗഹാർദ്ധം മെച്ചപ്പെടുത്തുവാനും സഹായകകരമാകണമെന്നതാണ് ഈ പ്രസിദ്ധീകരണത്തിന്‍റെ പ്രാധാന്യമെന്ന് ചടങ്ങിൽ സംസാരിച്ച മീഡിയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. പെരുന്നാൾ സ്നേഹത്തിന്‍റേയും സൗഹാർദ്ധത്തിന്‍റേയും സന്ദേശമാണ് ലോകത്തിന് നൽകുന്നത്. പ്രവാസി കൂട്ടായ്മകളും കുടുംബസംഗമങ്ങളും ആഘോഷങ്ങളെ അർഥവത്താക്കുമെന്നും സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവർക്ക് സ്നേഹ സന്ദേശങ്ങൾ കൈമാറുവാനും ഈദിന്‍റെ ചൈതന്യം നിലനിർത്തുവാനും പെരുന്നാൾ നിലാവ് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.