+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി മലാസ് ഏരിയ സമൂഹ നോന്പുതുറ സംഘടിപ്പിച്ചു

റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ്് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒറുബ ടെന്‍റ് പാർക്കിൽ സമൂഹ നോന്പുതുറ സംഘടിപ്പിച്ചു. ബഹുജന പങ്കാളിത്തവും സംഘടനാ മികവുംകൊണ്ട് ശ്രദ്ധേയമായ സമൂഹനോന്പുതുറയിൽ മല
കേളി മലാസ് ഏരിയ സമൂഹ നോന്പുതുറ സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ്് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒറുബ ടെന്‍റ് പാർക്കിൽ സമൂഹ നോന്പുതുറ സംഘടിപ്പിച്ചു. ബഹുജന പങ്കാളിത്തവും സംഘടനാ മികവുംകൊണ്ട് ശ്രദ്ധേയമായ സമൂഹനോന്പുതുറയിൽ മലാസ് പ്രദേശത്തെ കേളി അംഗങ്ങളും കുടുംബാഗങ്ങളും മററു പ്രവാസി മലയാളികളും കൂടാതെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പടെ സമൂഹത്തിലെ നാനാ തുറകളിലുള്ള നൂറുകണക്കിനാളുകൾ പങ്കെടുത്തു.

അറബ്കോ രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്ന സമൂഹ നോന്പുതുറയിൽ കേളി സെക്രട്ടറി റഷീദ് മേലെതിൽ, കേന്ദ്ര രക്ഷാധികാരി സമിതി അംഗം ബിപി രാജീവൻ, സാംസ്കാരിക വിഭാഗം കണ്‍വീനർ ടിആർ സുബ്രഹ്മണ്യൻ എന്നിവരും പങ്കെടുത്തു. .ഏരിയ രക്ഷാധികാരി കമ്മിററി കണ്‍വീനർ ഉമ്മർ, ഏരിയ സെക്രട്ടറി ജയപ്രകാശ്, പ്രസിഡന്‍റ് സെബിൻ ഇഖ്ബാൽ, സംഘാടക സമിതി അംഗങ്ങൾ, ഏരിയ രക്ഷാധികാരി കമ്മിററി അംഗങ്ങൾ, ഏരിയ കമ്മിററി അംഗങ്ങൾ, ഏരിയയിലെ വിവിധ കേളി യുണിറ്റ് ഭാരവാഹികൾ എന്നിവർ സമൂഹ നോന്പുതുറക്ക് നേതൃത്വം നൽകി.