+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി സനയ്യ അർബയീൻ ഏരിയ ഇഫ്താർ സംഘടിപ്പിച്ചു

റിയാദ്: കേളി കലാ സാംസ്കാരിക വേദി സനയ്യ അർബയീൻ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഘടിപ്പിച്ചു. സനയ്യ അർബയീൻ പ്രദേശത്തെ കേളി അംഗങ്ങളും കുടുംബാഗങ്ങളും മറ്റു പ്രവാസി മലയാളികളും ഉൾപ്പടെ സമൂഹത്തിലെ
കേളി സനയ്യ അർബയീൻ ഏരിയ ഇഫ്താർ സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി സനയ്യ അർബയീൻ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഘടിപ്പിച്ചു. സനയ്യ അർബയീൻ പ്രദേശത്തെ കേളി അംഗങ്ങളും കുടുംബാഗങ്ങളും മറ്റു പ്രവാസി മലയാളികളും ഉൾപ്പടെ സമൂഹത്തിലെ നാനാ തുറകളിലുള്ള നൂറുകണക്കിനാളുകൾ ഇഫ്താറിൽ പങ്കെടുത്തു. ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ സത്യബാബു, ഏരിയ സെക്രട്ടറി വാസുദേവൻ, പ്രസിഡന്‍റ് ഗഫൂർ, സംഘാടക സമിതി അംഗങ്ങൾ, ഏരിയ രക്ഷാധികാരി കമ്മിററി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, ഏരിയയിലെ വിവിധ കേളി യുണിററ് ഭാരവാഹികൾ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി. കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ കുഞ്ഞിരാമൻ മയ്യിൽ, ദസ്തക്കീർ, കേളി വൈസ് പ്രസിഡന്‍റ് മെഹ്റൂഫ് പൊന്ന്യം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ജോഷി പെരിഞ്ഞനം എന്നിവരും ഇഫ്താറിൽ പങ്കെടുത്തു.