+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിലാവ് ഇഫ്താർ സംഗമം നടത്തി

അബ്ബാസിയ: കുവൈറ്റ്കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ നിലാവ് കുവൈറ്റ് ഇഫ്താർ സംഗമം നടത്തി. ഇന്ത്യൻ അംബാസിഡർ സുനിൽ ജയിൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഹബീബുള്ള മുറ്റിച്ചൂർ അദ്ധ്യക്ഷത വഹിച്ചു
നിലാവ് ഇഫ്താർ സംഗമം നടത്തി
അബ്ബാസിയ: കുവൈറ്റ്കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ നിലാവ് കുവൈറ്റ് ഇഫ്താർ സംഗമം നടത്തി. ഇന്ത്യൻ അംബാസിഡർ സുനിൽ ജയിൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഹബീബുള്ള മുറ്റിച്ചൂർ അദ്ധ്യക്ഷത വഹിച്ചു. കാൻസർ പോലുള്ള ഗുരുതരമായ രോഗത്താൽ ബുദ്ധിമുട്ടുന്നവർക്ക് ശാരീരികവും, മാനസികവും, സാമൂഹികവും, സാന്പത്തികവുമായ സഹായങ്ങൾ നൽകുന്ന നിലാവിന്‍റെ പ്രവർത്തനം ശ്ലാഘനീയമാണെന്നും രോഗികളുടെ ജീവിതം കഴിയുന്നത്ര പ്രയാസമകറ്റി അർഥ പൂർണമാക്കുവാൻ സഹായിക്കുന്ന കാൻസർ പേഷ്യന്‍റ് സപ്പോർട്ട് പ്രൊജക്റ്റ് അനുകരണീയമായ പ്രവർത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കാൻസർ പേഷ്യന്‍റ് സപ്പോർട്ട് പ്രൊജക്ട് രക്ഷാധികാരി രാജൻ റാവുത്തർക്കുള്ള ഉപഹാരം ഇന്ത്യൻ സ്ഥാനപതി സുനിൽ ജയിൻ കൈമാറി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അബീറ അബ്ദുൽ ഫത്താഹിനും, കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ സദാഫ് കുന്നിലിനുമുളള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ഫൈസൽ മഞ്ചേരിയുടെ റമദാൻ സന്ദേശം ഹൃദ്യമായിരുന്നു.

നിലാവ് പ്രൊജക്ട് ചെയർമാൻ ഡോക്ടർ അമീർ അഹമ്മദ്, സത്താർ കുന്നിൽ, അബ്ദുൽ ഫത്താഹ് തയ്യിൽ, എൻബിറ്റിസി ഡയറക്ടർ ഷിബി അബ്രഹാം, എം.എ ഹിലാൽ, തോമസ് മാത്യു കടവിൽ, ഇബ്രാഹിം കുന്നിൽ, ബഷീർ ബത്ത, മുജീബുള്ള, ഷംസുദീൻ.ടി എന്നിവർ ആശംസകൾ നേർന്നു. റഫീക്ക് ഉദുമ, ശരീഫ് താമരശേരി, ഹനീഫ് പാലായി അബ്ദു കടവത്ത്, റഹീം ആരിക്കാടി, സലിം പൊന്നാനി, സിദ്ദീക്ക് കൊടുവള്ളി, സലിം കോട്ടയിൽ, സമീയുള്ള തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. മറിയം ഷദ കുന്നിൽ ഖിറാഅത്തും ഹമീദ് മധൂർ സ്വാഗതവും രാജർ റാവുത്തൻ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ