+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വനിതാ ലേബർ ക്യാന്പിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു

ജിദ്ദ: ഒഐസിസി ജിദ്ദ വെസ്റ്റേണ്‍ റീജണൽ കമ്മിറ്റിയുടെ കിഴിലുള്ള മഹിളാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ലേബർ ക്യാന്പിൽ ഇഫ്താർ വിരുന്നു ഒരുക്കി. വ്യത്യസ്ത തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരും മതസ
വനിതാ ലേബർ ക്യാന്പിൽ  ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു
ജിദ്ദ: ഒഐസിസി ജിദ്ദ വെസ്റ്റേണ്‍ റീജണൽ കമ്മിറ്റിയുടെ കിഴിലുള്ള മഹിളാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ലേബർ ക്യാന്പിൽ ഇഫ്താർ വിരുന്നു ഒരുക്കി. വ്യത്യസ്ത തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരും മതസ്ഥരുമായ വനിതാ തൊഴിലാളികളുടെ കൂടെ സമൂഹത്തിലെ നാനാതുറകളിലുള്ള വനിതകളും പങ്കാളിയായപ്പോൾ അത് വേറിട്ട ഒരു ഇഫ്താർ സംഗമമായി മാറി.

ഷറഫിയയിലെ മുന്നുറോളം തൊഴിലാളികളുള്ള വനിതാ ക്യാന്പിൽ സംഘടിപിച്ച ഇഫ്താർ വിരുന്നിൽ ഒഐസിസി മഹിളാ വേദി പ്രസിഡന്‍റ് ലൈല സാക്കിറിന്‍റെ അധ്യക്ഷത വഹിച്ചു. സംഗമത്തിൽ റീജണൽ കമ്മിറ്റി പ്രസിഡന്‍റ് കെ ടി എ മുനീർ അടക്കമുള്ള ഭാരവാഹികളും ഗ്ലോബൽ, നാഷണൽ, ജില്ലാ, ഏരിയ കമ്മിറ്റിയുടെ പ്രധാന പ്രവർത്തകരും എക്സ്പ്രസ്സ് മണി മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് ജുനൈദ് പങ്കെടുത്തു. മഹിളാ വേദി ഭാരവാഹികളായ ഷിബാല ബഷീർ, മൗസ്മി ശരീഫ്, ലാഡ്ലി തോമസ്, ബിനി രാജേഷ്, റംസീന സാകിർ, റജില സഹീർ, ആശ സാബു, ഷമീന മുനീർ, സോനാ, മുംതാസ് അബ്ദുറഹിമാൻ, ബീന റിയാസ്, ലത്തീഷാ മുനീർ തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: മുസ്തഫ പെരുവള്ളൂർ