+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാർപ്പിട പദ്ധതി: കല കുവൈറ്റിന് ലഭിച്ച വീടിന്‍റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ കന്പനിയായ ഗ്ലോബൽ ഇന്‍റർനാഷണൽ ജനറൽ ട്രേഡിംഗ് ആൻഡ് കോണ്‍ട്രാക്ടിംഗ് കന്പനിയുടെ രജതജൂബിലിയോടനുബന്ധിച്ച് നടപ്പാക്കുന്ന പാർപ്പിട പാദ്ധതിയിൽ കല കുവൈറ്റിന് ലഭിച്ച വീടിന്
പാർപ്പിട പദ്ധതി: കല കുവൈറ്റിന് ലഭിച്ച വീടിന്‍റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ കന്പനിയായ ഗ്ലോബൽ ഇന്‍റർനാഷണൽ ജനറൽ ട്രേഡിംഗ് ആൻഡ് കോണ്‍ട്രാക്ടിംഗ് കന്പനിയുടെ രജതജൂബിലിയോടനുബന്ധിച്ച് നടപ്പാക്കുന്ന പാർപ്പിട പാദ്ധതിയിൽ കല കുവൈറ്റിന് ലഭിച്ച വീടിന്‍റെ തറക്കല്ലിടൽ കർമ്മം സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എൻ. ബാലഗോപാൽ നിർവ്വഹിച്ചു. പാവപ്പെട്ടവർക്ക് വീട് വച്ചു നൽകാൻ അഞ്ചുലക്ഷം രൂപയാണ് കന്പനി നൽകുന്നത്. കൊല്ലം അന്പലത്തുംകാല ചിറക്കോണത്ത് മേലതിൽ രാജമ്മയ്ക്കാണ് കല കുവൈറ്റ് മുഖേനയുള്ള വീട് ലഭിക്കുന്നത്.

വീടുപണിക്കുള്ള ആദ്യ ഗഡുവായ ഒന്നര ലക്ഷം രൂപ കല കുവൈറ്റ് പ്രവർത്തകൻ ജോണ്‍സണ്‍ ജോർജ് കൈമാറി. തറക്കല്ലിടൽ ചടങ്ങിൽ സിപിഎം നേതാക്കളായ പി.എ.എബ്രഹാം, ഗോപുകൃഷ്ണൻ, ആർ.ശിവാനന്ദൻ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ