+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐസിഎഫ് സമൂഹ ഇഫ്താർ ശ്രദ്ദേയമാവുന്നു

ജിദ്ദ: വർഷങ്ങളായി ശറഫിയ്യ മർഹബയിൽ നടത്തപ്പെടുന്ന സമൂഹ ഇഫ്താർ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ദേയമാവുന്നു. ദിവസവും 200ൽ അധികം ആളുകളാണ് ഇഫ്താറിൽ പങ്കെടുക്കുന്നത്. മലയാളികളുടെ ഇഷ്ട വിഭവങ്ങളായ നെയ്ച്ചോറ്, പത്
ഐസിഎഫ് സമൂഹ ഇഫ്താർ ശ്രദ്ദേയമാവുന്നു
ജിദ്ദ: വർഷങ്ങളായി ശറഫിയ്യ മർഹബയിൽ നടത്തപ്പെടുന്ന സമൂഹ ഇഫ്താർ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ദേയമാവുന്നു. ദിവസവും 200ൽ അധികം ആളുകളാണ് ഇഫ്താറിൽ പങ്കെടുക്കുന്നത്. മലയാളികളുടെ ഇഷ്ട വിഭവങ്ങളായ നെയ്ച്ചോറ്, പത്തിരി, ഇറച്ചിക്കറി തുടങ്ങിയവയാണ് ഇഫ്താറിനു വേദിയിൽ ഒരുക്കുന്നത്. നൗഫൽ വടകരയുടെ നേതൃത്വത്തിൽ മജീദ് മുസ്ലിയാർ, അയ്യൂബ്, മുഹമ്മദ് കോയ തങ്ങൾ, അഹമ്മദ് കൂമണ്ണ, ഹംസ വെളിമുക്ക്, യൂസുഫ്, അലി, ഷാജഹാൻ തുടങ്ങിയ പ്രവർത്തകർ നിയന്ത്രിക്കുന്നു. ഇഫ്താറിനു് മുന്പും ശേഷവും നടക്കുന്ന വിജ്ഞാന സദസിൽ അബ്ദുറഹ്മാൻ മളാഹിരി, മുസ്തഫ സഅദി എന്നിവർ നേതൃത്വം നൽകുന്നു. ശറഫിയ്യയിൽ പരിസരങ്ങളിലും ഉള്ള ബിസിനസ് സ്ഥാപനങ്ങളുടെ സഹായത്താലാണ് വർഷങ്ങളായി റമദാൻ മുഴുവനും വിപുലമായ ഇഫ്താറുകൾ സംഘടിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍