+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാ പൊളിറ്റിക്കൽ ഫോറം ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ കോണ്‍സൽ ദേവദാസൻ നായർ സംബന്ധിക്കും

ന്യൂയോർക്ക്: ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്‍റെ ദേശീയസമിതിയുടെ ഉദ്ഘാടനം ജൂണ്‍ 24നു ശനിയാഴ്ച വൈകിട്ട് അഞ്ചിന് യോങ്കേഴ്സിലെ സോന്ഡേഴ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഉദ്ഘാടനച്ചടങ്ങിൽ ന്യൂയോർക്കില
ഫോമാ പൊളിറ്റിക്കൽ ഫോറം ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ കോണ്‍സൽ ദേവദാസൻ നായർ സംബന്ധിക്കും
ന്യൂയോർക്ക്: ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്‍റെ ദേശീയസമിതിയുടെ ഉദ്ഘാടനം ജൂണ്‍ 24നു ശനിയാഴ്ച വൈകിട്ട് അഞ്ചിന് യോങ്കേഴ്സിലെ സോന്ഡേഴ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഉദ്ഘാടനച്ചടങ്ങിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോണ്‍സൽ കെ ദേവദാസൻ നായർ മുഖ്യാതിഥിയായി സംബന്ധിക്കുമെന്നു പൊളിറ്റിക്കൽ ഫോറം ചെയർമാൻ തോമസ് ടി. ഉമ്മൻ അറിയിച്ചു. ഫോമാ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. തുടർന്ന് നടക്കുന്ന എന്പയർ റീജിയൻ പ്രവർത്തനോദ്ഘാടനത്തിലും കോണ്‍സുൽ ദേവദാസൻനായർ പങ്കെടുക്കും.

റിപ്പോർട്ട്: തോമസ് ടി. ഉമ്മൻ