+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്‍റെ ദേഹവിയോഗത്തിൽ മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരിസ് ഇടവക അനുശോചിച്ചു

ഷിക്കാഗോ: ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രപോലിത്തായും ലോകമെന്പാടുമുള്ള ക്നാനായ മക്കളുടെ വലിയ ഇടയനുമായ അഭി. മാർ.കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്‍റെ ദേഹവിയോഗത്തിൽ ഷിക്കാഗോ മോർട്ടണ്‍ഗ്ര
മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്‍റെ ദേഹവിയോഗത്തിൽ മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരിസ് ഇടവക അനുശോചിച്ചു
ഷിക്കാഗോ: ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രപോലിത്തായും ലോകമെന്പാടുമുള്ള ക്നാനായ മക്കളുടെ വലിയ ഇടയനുമായ അഭി. മാർ.കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്‍റെ ദേഹവിയോഗത്തിൽ ഷിക്കാഗോ മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരിസ് ക്നാനായ ഇടവക ദൈവാലയം അനുശോചിച്ചു.

ജൂണ്‍ 18ന് രാവിലെ 10നു അസി. വികാരി റവ.ഫാ ബോബൻ വാട്ടേന്പുറത്തിന്‍റെ മുഖ്യ കാർമികത്വത്തിൽ നടന്ന വി.കുർബാനയ്ക്കു ശേഷം പ്രത്യേക പ്രാത്ഥനയും ഒപ്പീസും നടത്തി. തുടർന്ന് ഇടവകാഗംങ്ങളുടെ ദുഖവും അനുശോചനവും പരസ്പരം പങ്കു വയ്ക്കുന്നതിനായി കൂടിയ അനുസ്മരണയോഗത്തിൽ സെന്‍റ് മേരിസ് ഇടവക ട്രസ്റ്റി ബോർഡ് കോർഡിനേറ്റർ റ്റിറ്റോ കണ്ടാരപ്പള്ളി, വിസിറ്റേഷൻ കോണ്‍വെന്‍റിന്‍റെ മദറും പാരീഷ് സെക്രട്ടറിയുമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന സി.സിൽവേരിയുസ് , കെസിസിഎൻഎ വൈസ്പ്രിസിഡന്‍റ് മേയമ്മ വെട്ടിക്കാട്ട് , കെസിഎസ് & ഡികെസിസി വൈസ് പ്രിസിഡന്‍റ് ഷാജു കണ്ണന്പള്ളി എന്നിവർ അനുശോചനം അർപ്പിച്ച് സംസാരിച്ചു. സ്റ്റീഫൻ ചൊള്ളന്പേൽ ചടങ്ങകളുടെ മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.

കഴിഞ്ഞ നാല്പതു വർഷക്കാലം കോട്ടയം അതിരൂപതയുടെ വളർച്ചയുടെ പിന്നിൽ പിതാവിന്‍റെ അധ്വാനവും പരിശ്രമവും വിലമതിക്കാനാവാത്തവണ്ണം ഉയരത്തിലാണന്നും, പിതാവിന്‍റെ വേർപാട് സഭയ്ക്കും സമുദായത്തിന്നും തീരാനഷ്ടമാണ് സംഭവിച്ചതെന്ന് തന്‍റെ അനുശോചന പ്രസംഗത്തിൽ റവ.ഫാ.ബോബൻ വാട്ടേന്പുറം അനുസ്മരിച്ചു. നിരവധി വിശ്വാസികൾ ദൈവാലയത്തിൽ വച്ചു നടത്തിയ വി.കുർബാനയിലും അനുസ്മരണ യോഗത്തിലും പങ്കെടുത്തു.

പിതാവിന്‍റെ വേർപാടിലുള്ള ദുഖാചരണസൂചകമായി അന്നേദിവസം വളരെ വിപുലമായി നടത്തുവന്നിരുന്ന ഫാദേഴ്സ് ഡേ ആഘോഷക്രമീകരണങ്ങൾ റദ്ദു ചെയ്ത് ലളിതമായി ആശ്വിർവാദ അനുഗ്രഹ പ്രാർത്ഥനയോടെ ആചരിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം