+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദിയിലെ ഫാമിലി ടാക്സ്: 41 ലക്ഷം ഇന്ത്യക്കാർ പ്രതിസന്ധിയിൽ

റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ആശ്രിതർക്കു ജൂലൈ ഒന്ന് മുതൽ നികുതി ഏർപ്പെടുത്താനുള്ള തീരുമാനം രാജ്യത്തെ പ്രവാസികൾക്ക് തിരിച്ചടിയാക്കുന്നു. സൗദിയിൽ ജോലി ചെയ്യുന്ന വിദേശ തൊ
സൗദിയിലെ ഫാമിലി ടാക്സ്: 41 ലക്ഷം ഇന്ത്യക്കാർ പ്രതിസന്ധിയിൽ
റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ആശ്രിതർക്കു ജൂലൈ ഒന്ന് മുതൽ നികുതി ഏർപ്പെടുത്താനുള്ള തീരുമാനം രാജ്യത്തെ പ്രവാസികൾക്ക് തിരിച്ചടിയാക്കുന്നു. സൗദിയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ കൂടെ താമസിക്കുന്ന ഓരോ കുടുംബാംഗത്തിനും പ്രതിമാസം 100 റിയാൽ (1,700 രൂപ) വീതം ആശ്രിത നികുതി നൽകണമെന്നാണ് നിർദേശം. ഇതോടെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾ ആശങ്കയിലായിരിക്കുകയാണ്.

ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് പ്രതിമാസം 300 റിയാൽ(5,100 രൂപ)യാണ് നൽകേണ്ടിവരിക. ഒരു വർഷത്തെ നികുതി മുൻകൂറായി നൽകുകയും വേണം. പ്രതിമാസം 5,000 റിയാൽ ശന്പളമുള്ളവർക്കു മാത്രമേ നിലവിൽ സൗദി അറേബ്യ കുടുംബ വിസകൾ അനുവദിക്കുന്നുള്ളു. 41 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിൽ ജോലി ചെയ്യുന്നത്