ഫ്രാങ്ക്ഫർട്ട് അന്തരാഷ്ട്ര എയർപോർട്ട് ഹെൽമുട്ട് കോൾ എയർപോർട്ട് ആക്കാൻ ആലോചന

08:34 PM Jun 20, 2017 | Deepika.com
ബർലിൻ: ജർമനിയുടെ മുൻ ചാൻസലറും ജർമൻ പുനരേകീകരണത്തിന്‍റെ ശിൽപ്പിയും യൂറോപ്യൻ യൂണിയൻ ഐക്യത്തിന്‍റെ വക്താവുമായിരുന്നു അന്തരിച്ച ഹെൽമുട്ട് കോളിന്‍റെ പേര് ഫ്രാങ്ക്ഫർട്ട് അന്തരാഷ്ട്ര എയർപോർട്ടിന് നൽകാൻ ശക്തമായ ആവശ്യം ഉയരുന്നു. 1982 മുതൽ 1998 വരെയാണ് ഹെൽമുട്ട് കോൾ ജർമൻ ചാൻസലറായിരുന്നത്. യുദ്ധാനന്തര ജർമനിയിൽ ഏറ്റവും കൂടുതൽ കാലം ഈ സ്ഥാനത്തിരുന്ന റിക്കാർഡും കോളിന് തന്നെ. ഹെൽമുട്ട് കോളും ഫ്രഞ്ച് പ്രസിഡന്‍റായിരുന്ന ഫ്രാൻസ്വ മിറ്ററാംഗും ചേർന്നാണ് യൂറോ കറൻസി ഏർപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചത്.

യൂറോപ്യൻ യൂണിയന്‍റെ ഏതാണ്ട് മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഫ്രാങ്ക്ഫർട്ട് അന്തരാഷ്ട്ര എയർപോർട്ടാണ് അദ്ദേഹത്തിന് അനുയോജ്യവും എക്കാലവും ഓർമ്മിക്കാൻ നല്ലതെന്നും ഇതിനെ അനുകൂലിക്കുന്നവരും, ഹെസൻ സംസ്ഥാന ഗവണ്‍മെന്‍റും പറയുന്നു. ജർമനിയിലെ മറ്റു എയർപോർട്ടുകൾക്ക് ജർമൻ രാഷ്ട്രിയത്തിിലെ അതികായകരായിരന്നവരുടെ പേരുകൾ നൽകിയിട്ടണ്ട്.

ബെർലിൻ ബ്രാൻഡെൻബൂർഗ് - വില്ലി ബ്രാൻഡ് എയർപോർട്ട്; ഹംബൂർഗ് - ഹെൽമുട്ട് സ്മിറ്റ് എയർപോർട്ട്; മനണിക്ക് - ഫ്രാൻസ് ജോസഫ് എയർപോർട്ട്; ഡണ്ടസൽഡോർഫ് - ജോഹാന്നസ് റൗ എയർപോർട്ട് എന്നിവയാണ്.

റിപ്പോർട്ട്: ജോർജ് ജോണ്‍