+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാൻഡ് ഹൈപ്പറിന്‍റെ 45 ാമത്തെ ശാഖ കുവൈറ്റിലെ മെഹബൂലയിൽ ആരംഭിച്ചു

കുവൈറ്റ്: ഗ്രാൻഡ് ഹൈപ്പറിന്‍റെ 45 ാമത്തെയും കുവൈറ്റിലെ പത്താമത്തെയും ശാഖ മെഹബൂല ബ്ലാക്ക് ഒന്നിൽ റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ, ബദർ സൗഉൗദ് അൽ സെഹ്ലി എന്നിവർ ചേർന്ന് ഉപഭോക്താക്ക
ഗാൻഡ് ഹൈപ്പറിന്‍റെ  45 ാമത്തെ ശാഖ കുവൈറ്റിലെ മെഹബൂലയിൽ ആരംഭിച്ചു
കുവൈറ്റ്: ഗ്രാൻഡ് ഹൈപ്പറിന്‍റെ 45 ാമത്തെയും കുവൈറ്റിലെ പത്താമത്തെയും ശാഖ മെഹബൂല ബ്ലാക്ക് ഒന്നിൽ റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ, ബദർ സൗഉൗദ് അൽ സെഹ്ലി എന്നിവർ ചേർന്ന് ഉപഭോക്താക്കളാക്കായി തുറന്നു കൊടുത്തു. ചടങ്ങിൽ അബൂബക്കർ മുഹമ്മദ് (റീജൻസി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ), അയൂബ് കച്ചേരി (റിജിയണൽ ഡയറക്ടർ) , ഡോ. അബ്ദുൽ ഫത്താഹ് (ഡയറക്ടർ), കുവൈത്തിലെ ഉന്നത ഗവണ്മെന്‍റ് ഉദ്യോഗസ്ഥർ, സാമൂഹ്യ, സാംസ്കാരിക, വ്യവസായിക രംഗത്തെ പ്രമുഖർ, ,മുഹമ്മദ് സുനീർ (സിഇഒ.), തെഹസീർ അലി (ജനറൽ മാനേജർ), സാനിൻ വാസിം (മാർക്കറ്റിംഗ് & ബിസിനസ് ടെവേലോപ്മെന്‍റ്റ് മാനേജർ) മാനേജ്മന്‍റ് പ്രീതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഗ്രാൻഡ്ക ഹൈപ്പർ മാർക്കറ്റുകളോട് ഖത്തർ ജനത നൽകി വരുന്ന അകമഴിഞ്ഞ പിന്തുണക്കു നന്ദി അറിയിച്ച റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.അൻവർ അമീൻ, കഴിഞ്ഞ മാസം മെയിൻ സ്ട്രീറ്റ് ബ്ലോക്ക് രണ്ടിൽ പ്രവർത്തനം ആരംഭിച്ച ഗ്രാൻഡ് ഹൈപെറിനും രാജ്യത്തിന്‍റെയ് വിവിധ ഭാഗങ്ങളിൽ ഉള്ള മറ്റു ബ്രാഞ്ച്കളെയും പോലെ തന്നേയ് ഇവിടെയും ഉപഭോക്താക്കൾക്കു മികച്ച ഷോപ്പിംഗ് അനുഭവം നൽകാനാവുമെന്നു അറിയിച്ചു. ഈദു വിപണി സജീവമായിരിക്കുന്ന ഈ അവസരത്തിൽ പുതിയ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറന്നതോടെ കൂടുതൽ ഉപഭോക്താക്കളിലേക്കു കടന്നെത്താൻ അവസരം ലഭിചിരിക്കുകയാണെന്നു കുവൈറ്റ് റിജിയണൽ ഡയറക്ടർ അയൂബ് കച്ചേരി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ