+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അൽഖജ് ഏരിയ കമ്മിറ്റിയുടെ നോന്പുതുറ സംഘടിപ്പിച്ചു

റിയാദ്: കേളി കലാ സാംസ്കാരിക വേദി അൽഖജ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമൂഹ നോന്പുതുറ സംഘടിപ്പിച്ചു. ബഹുജന പങ്കാളിത്തവും സംഘടനാ മികവുംകൊണ്ട് ശ്രദ്ധേയമായ സമൂഹനോന്പുതുറയിൽ മലയാളികളെ കൂടാതെ ഇന്ത്യയി
അൽഖജ് ഏരിയ കമ്മിറ്റിയുടെ നോന്പുതുറ സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി അൽഖജ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമൂഹ നോന്പുതുറ സംഘടിപ്പിച്ചു. ബഹുജന പങ്കാളിത്തവും സംഘടനാ മികവുംകൊണ്ട് ശ്രദ്ധേയമായ സമൂഹനോന്പുതുറയിൽ മലയാളികളെ കൂടാതെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പടെ സമൂഹത്തിലെ നാനാ തുറകളിലുള്ള നൂറുകണക്കിനാളുകൾ പങ്കെടുത്തു.

അൽഖർജിലെ പൊതുസമൂഹത്തിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച സമൂഹ നോന്പുതുറക്ക് ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ ജോസഫ് ടിജി, ഏരിയ ആക്ടിംഗ് സെക്രട്ടറി രാജൻ പള്ളിത്തടം, പ്രസിഡന്‍റ് ഗോപാലൻ, ട്രഷറർ സിയാദ് മണ്ണഞ്ചേരി, ഏരിയ രക്ഷാധികാരി കമ്മിററി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, ഏരിയയിലെ വിവിധ കേളി യുണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. വിവിധ സംഘടനാ നേതാക്കളായ ഡോ: അബ്ദുൾ നാസ്സർ (പിഎംഎഫ്), അബ്ദുൾജബ്ബാർ, മൻസൂർ (തനിമ), കേളി പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞു വള്ളികുന്നം, കേന്ദ്ര രക്ഷാധികാരിസമിതി അംഗം സതീഷ്കുമാർ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഷൗക്കത്ത് നിലന്പുർ, സുരേഷ് കണ്ണപുരം എന്നിവരും സമൂഹ നോന്പുതുറയിൽ പങ്കെടുത്തു.