+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഐംസിസി സി.എച്ച് സെന്‍റർ വിംഗ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി സി.എച്ച്. സെന്‍റർ വിംഗ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫർവാനിയ റോയൽ ഹൈത്തം റസ്റ്റോറന്‍റിൽ നടന്ന സംഗമം കുവൈത്ത് കെഎംസിസി കേന്ദ്ര പ്രസിഡന്‍റ് കെ.ടിപി. അബ്ദുറഹിമാൻ ഉദ്ഘാ
കെഐംസിസി സി.എച്ച് സെന്‍റർ വിംഗ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി സി.എച്ച്. സെന്‍റർ വിംഗ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫർവാനിയ റോയൽ ഹൈത്തം റസ്റ്റോറന്‍റിൽ നടന്ന സംഗമം കുവൈത്ത് കെഎംസിസി കേന്ദ്ര പ്രസിഡന്‍റ് കെ.ടിപി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സി.എച്ച്.സെന്‍റർ വിംഗ് ചെയർമാനും കേന്ദ്ര വൈസ പ്രസിഡണ്ടുമായ മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂർ അദ്ധ്യക്ഷനായിരുന്നു.

കുവൈറ്റ കെഎംസിസി ഉപദേശക സമിതിയംഗം സി.പി. അബ്ദുൽ അസീസ് മുഖ്യ പ്രഭാഷണം നടത്തി. മുൻ പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്ത് , കേന്ദ്ര ആക്ടിംഗ് ജനറൽ സെക്രട്ടറി സുബൈർ കൊടുവള്ളി പ്രസംഗിച്ചു. കേന്ദ്ര ട്രഷറർ എം.കെ.അബ്ദുൽ റസാഖ്, വൈസ് പ്രസിഡണ്ട് ഇഖ്ബാൽ മാവിലാടം, ജോ.സെക്രട്ടറി സലാം ചെട്ടിപ്പടി, ഉപദേശക സമിതിയംഗങ്ങളായ പി.വി. ഇബ്രാഹിം, അജ്മൽ വേങ്ങര, തുടങ്ങിയവർ സംബന്ധിച്ചു. സി.എച്ച്.സെന്‍റെർ വിംഗ് ജനറൽ കണ്‍വീനർ ഹംസ കരിങ്കപ്പാറ സ്വാഗതവും, കണ്‍വീനർ അഷറഫ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ