+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെകെസിഎ അനുശോചനയോഗം സംഘടിപ്പിച്ചു

കുവൈറ്റ് : കുവൈറ്റിലെ ക്നാനായ മക്കളുടെ കൂട്ടായ്മയായ കെകെസിഎയുടെ നേതൃത്വത്തിൽ ദിവംഗതനായ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന് അനുശോചനം അർപ്പിക്കാനായി അബ്ബാസിയായിലെ പോപ്പിൻസ് ഹാൾ ഓഡിറ്റോറിയത്തിലേക്ക
കെകെസിഎ അനുശോചനയോഗം സംഘടിപ്പിച്ചു
കുവൈറ്റ് : കുവൈറ്റിലെ ക്നാനായ മക്കളുടെ കൂട്ടായ്മയായ കെകെസിഎയുടെ നേതൃത്വത്തിൽ ദിവംഗതനായ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന് അനുശോചനം അർപ്പിക്കാനായി അബ്ബാസിയായിലെ പോപ്പിൻസ് ഹാൾ ഓഡിറ്റോറിയത്തിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് വിശ്വാസികളും ദൈവികശ്രേഷ്ഠരുമായിരുന്നു.

ശനിയാഴ്ച്ച വൈകിട്ട് ഏഴുമണിക്ക് കൊന്തനമസ്ക്കാരവും തുടർന്ന് കുവൈറ്റിലെ കത്തീഡ്രൽ ദേവാലയത്തിനു കീഴിലുളള മലയാളി വൈദീകർ എല്ലാവരും ചേർന്ന് നടത്തിയ ഒപ്പീസിനു ശേഷമായിരുന്നു അനുസ്മരണ സമ്മേളനം നടന്നത്. കെകെസിഎ ജനറൽ സെക്രട്ടറി ജയേഷ് ഓണശേരിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു .

കേരളസഭയിൽ കുടിയേറ്റ തീർത്ഥാടനത്തിനു തുടക്കം കുറിച്ച മഹത് വ്യക്തിത്വമായിരുന്നു അന്തരിച്ച പിതാവെന്നും വിദേശ രാജ്യങ്ങളിലേക്ക് തൊഴിലിനായി വിശ്വാസസമൂഹത്തെ അയയ്ക്കുകയും അവരുടെ ഭൗതീക വളർച്ചയ്ക്ക് ഒപ്പം തന്നെ അവിടങ്ങളിലേക്ക് ആത്മീയ വളർച്ചയ്ക്കും കോട്ടം വരാതെ കാത്തുസൂക്ഷിക്കാൻ പിതാവ് എപ്പോഴും ശ്രദ്ധാലുവായിരുന്നുവെന്നും വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ സഭാമക്കളെ വളർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സഭയ്ക്ക് മറക്കാനാകില്ലെന്നും ഒരു കൂട്ടായ്മയെ ഒരുമയിലേക്ക് തന്‍റെ ജീവിതം കൊണ്ട് വഴിനടത്തിയ പിതാവിന്‍റെ ദർശനങ്ങളും , ആഗ്രഹങ്ങളും കാത്തു പരിപാലിക്കപ്പെടേണ്ടതാണെന്നും അത് വരും തലമുറയ്ക്ക് പകർന്നു നൽകാൻ വിശ്വാസികൾ കടപ്പെട്ടവരാണെന്നും അനുസ്മരണ പ്രഭാഷണത്തിൽ വൈദീകർ ഓർമ്മിപ്പിച്ചു.

കെകെസിഎ പ്രസിഡന്‍റ് ജോബി മാത്യു അധ്യക്ഷ പ്രസംഗം നടത്തി. വികാരി ജനറൽ ഫാ മാത്യൂസ് കുന്നെപുരയിടം, അബ്ബാസിയ പാരീഷ് പ്രീസ്റ്റ് പീറ്റർ പി മാത്യു , ക്നാനായ ജേക്കോബൈറ്റ് പള്ളി വികാരി കൊച്ചുമോൻ തോമസ്, അബ്ബാസിയ പാരീഷിലെ ഫാ.ഡോണി , പോൾ മാനുവൽ , സിറ്റി പാരീഷ് പോൾ മാനുവൽ, എസ്എംസിഎ പ്രസിഡന്‍റ് ജോണ്‍സണ്‍ നീലൻകാവിൽ, ആരോണ്‍, കഐംസിഎ പ്രസിഡന്‍റ് ജോസ് ഇമ്മാനുവേൽ, ക്നാനായ ജേക്കോബൈറ്റ് ജനറൽ സെക്രട്ടറി കെസി കുര്യാക്കോസ്, കെകെസിഎ ജോയിന്‍റ് സെക്രട്ടറി സോജൻ തോമസ്, കെസിവൈഎൽ പ്രസിഡന്‍റ് സാലസ് അബ്രഹാം തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

റിപ്പോർട്ട്: ജയേഷ് ഓണശേരി