+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോംഗ് ഐലന്‍റ് സെന്‍റ്മേരീസ് സീറോ മലബാർ പള്ളിയിൽ വി. തോമാശ്ശീഹായുടേയും വി. അൽഫോൻസാമ്മയുടേയും തിരുനാൾ

ന്യൂയോർക്ക്: ലോംഗ്ഐലന്‍റിലുള്ള സെന്‍റ് മേരീസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ തോമാശ്ശീഹായുടേയും. വിശുദ്ധ അൽഫോൻസാമ്മയുടേയും തിരുനാൾ സംയുക്തമായി ജൂലൈ രണ്ടിന് ഞായറാഴ്ച വൈകുന്നേരം നാലിന്
ലോംഗ് ഐലന്‍റ് സെന്‍റ്മേരീസ് സീറോ മലബാർ പള്ളിയിൽ വി. തോമാശ്ശീഹായുടേയും വി. അൽഫോൻസാമ്മയുടേയും തിരുനാൾ
ന്യൂയോർക്ക്: ലോംഗ്ഐലന്‍റിലുള്ള സെന്‍റ് മേരീസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ തോമാശ്ശീഹായുടേയും. വിശുദ്ധ അൽഫോൻസാമ്മയുടേയും തിരുനാൾ സംയുക്തമായി ജൂലൈ രണ്ടിന് ഞായറാഴ്ച വൈകുന്നേരം നാലിന് അത്യാഢംഭരപൂർവ്വം ആഘോഷിക്കുന്നു.

തിരുനാൾ കുർബാനയ്ക്ക് മുൻ വികാരി ഫാ. ലിഗോരി ജോണ്‍സണ്‍ ഫിലിപ്പ്സ്, ഫാ. ഡേവി കാവുങ്കൽ സിഎംഐ, ഫാ. ബിജു നാറാണത്ത് സിഎംഐ എന്നിവരും മറ്റു അനവധി വൈദീകരും ഒത്തുചേരും. ഇക്കൊല്ലത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത് തോമസ് & എൽസി നെടുനിലത്ത് (കൊട്ടീലിയൻ റെസ്റ്റോറന്‍റ്) ഫാമിലിയാണ്.

വികാരി ഫാ. ജോണ്‍ മേലേപ്പുറം, കൈക്കാര·ാരായ ജയിംസ് തോമസ്, ജേക്കബ് മുടുക്കോടിൽ, ബിജു പുതുശേരി, വിൻസെന്‍റ് വാതപ്പിള്ളി, പാരീഷ് കൗണ്‍സിൽ അംഗങ്ങൾ എന്നിവരും, ജോർജ് നന്പ്യാപറന്പിൽ, അലക്സ് മഞ്ചേരിൽ, ജെറിക്സ് എന്നിവരുടെ നേതൃത്വത്തിലുള്ള അൾത്താര ശുശ്രൂഷകരും, മേരിക്കുട്ടി മൈക്കിളിന്‍റെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷകരും ഒത്തൊരുമിച്ച് തിരുനാളിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

തിരുനാളിന് ഒരുക്കമായുള്ള നൊവേനയും കൊടിയേറ്റവും ജൂണ്‍ 23നു വെള്ളിയാഴ്ച വൈകിട്ട് 7.30ന് നടക്കും. എല്ലാവരേയും തിരുനാൾ ആഘോഷങ്ങളിലേക്ക് വികാരിയും കൈക്കാര·ാരും, തിരുനാൾ പ്രസുദേന്തിയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം