+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റ് സ്ഥാനാർത്ഥി മങ്ക ഡിൻഗ്രിക്ക് പിന്തുണ വർധിച്ചു

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്ക് 45 ഡിസ്ട്രിക്ട് സീറ്റിൽ നിന്നും മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ വംശജയും പതിനാറു വർഷമായി കിംഗ് കൗണ്ടി പ്രോസിക്യൂട്ടറുമായ മങ്ക ഡിൻഗ്രിക്ക് പിന്തുണ വർധി
വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റ് സ്ഥാനാർത്ഥി മങ്ക ഡിൻഗ്രിക്ക് പിന്തുണ വർധിച്ചു
വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്ക് 45 ഡിസ്ട്രിക്ട് സീറ്റിൽ നിന്നും മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ വംശജയും പതിനാറു വർഷമായി കിംഗ് കൗണ്ടി പ്രോസിക്യൂട്ടറുമായ മങ്ക ഡിൻഗ്രിക്ക് പിന്തുണ വർധിക്കുന്നു.

ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായ മങ്കയ്ക്ക് ഗണ്‍ റെസ്പോണ്‍സിബിലിറ്റി അലയൻസിന്‍റെ എൻഡോഴ്സ്മെന്‍റ് ലഭിച്ചത് വിജയപ്രതീക്ഷകൾ വർധിപ്പിച്ചു. ജൂണ്‍ 13ന് അലയൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റീനി ഹോപ്കിൻഡ് പുറത്തിറക്കിയ പ്രസ്തവാനയിലാണ് പിന്തുണ നൽകുന്നവിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രഗത്ഭയായ വക്കീൽ എന്നനിലയിൽ മങ്കയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് എൻഡോഴ്സ്മെന്‍റെന്ന് സിഇഒ പറഞ്ഞു. മുസ്ലീം, അറബ്, സിക്ക് അഡ്വൈസറി കൗണ്‍സിലിൽ അംഗമായിരുന്നു.എൻജിനീയറായ ഭർത്താവ് ഹർജിത്സിംഗ്, രണ്ടുകുട്ടികൾ എന്നിവരടങ്ങുന്നതാണ് മങ്കയുടെ കുടുംബം.റിപ്പബ്ലിക്കൽ ഭരണം നിലനിൽക്കുന്ന വാഷിംഗ്ടണ്‍ സ്റ്റേറ്റിൽ മങ്കയുടെ വിജയം ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ഓഗസ്റ്റ് മാസമാണ് പ്രൈമറി തെരഞ്ഞെടുപ്പ് നടക്കുന്നത്.


റിപ്പോർട്ട്: പി.പി. ചെറിയാൻ