+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയിരൂർ-കൊറ്റനാട് നിവാസികളുടെ സംഗമം ഹൂസ്റ്റണിൽ നടന്നു

ഹ്യൂസ്റ്റൻ: ജൂണ്‍ 11 ഞായറാഴ്ച വൈകിട്ട് 5 ന് സ്റ്റാഫോർഡിലെ എൻക്ലക്സ്ആർഎൻ റിവ്യൂ സെന്‍ററിൽ അയിരൂർ കൊറ്റനാട് സംഗമം അരങ്ങേറി. ബ്രദർ തോമസ് ജോണ്‍ കൊറ്റനാടിന്‍റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ അയി
അയിരൂർ-കൊറ്റനാട് നിവാസികളുടെ സംഗമം ഹൂസ്റ്റണിൽ നടന്നു
ഹ്യൂസ്റ്റൻ: ജൂണ്‍ 11 ഞായറാഴ്ച വൈകിട്ട് 5 ന് സ്റ്റാഫോർഡിലെ എൻക്ലക്സ്-ആർഎൻ റിവ്യൂ സെന്‍ററിൽ അയിരൂർ - കൊറ്റനാട് സംഗമം അരങ്ങേറി. ബ്രദർ തോമസ് ജോണ്‍ കൊറ്റനാടിന്‍റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ അയിരൂർ കൊറ്റനാട് നിവാസികളായ 35ൽ പരം ആളുകൾ സംബന്ധിച്ചു. തുടർപ്രവർത്തനങ്ങൾക്കായി ഒരു അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചു.

എത്തിച്ചേർന്ന എല്ലാവരും തമ്മിൽ പരിചയപ്പെടാനും പരിചയം പുതുക്കാനും ഈ സന്ദർഭം ആവേശത്തോടെ വിനിയോഗിച്ചു. ജ· ദേശത്തോടുള്ള സ്നേഹാദരവ് വർദ്ധിക്കാൻ ഇത്തരം കൂട്ടായ്മകൾ ഉപകരിക്കുമെന്ന് ജോണ്‍ ഫിലിപ്പ് ആശംസിച്ചു. പുരാതന കാലം മുതലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അയിരൂർ-കൊറ്റനാട് നിവാസികൾ തമ്മിൽ സ്നേഹവും ഐക്യതയും പുലർത്തി വരുന്നവരാണ്. അതുകൊണ്ട് ഇങ്ങനെ ഒരു സംഗമത്തെ ദേശവാസികൾ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

ആത്മീകമായിട്ടും വിദ്യാഭ്യാസപരമായിട്ടും സാമൂഹ്യ വ്യവസ്ഥിതിയിലും നൂറ്റാണ്ടുകൾക്കു മുന്പേ പുരോഗതി പ്രാപിച്ചവരായിരുന്നു അയിരൂർ, കൊറ്റനാട് നിവാസികൾ. ഗ്രേറ്റ് ബ്രിട്ടൻ, സിംഗപ്പൂർ, മലേഷ്യ, ബർമ്മ, പേർഷ്യൻ ഗൾഫ് നാടുകൾ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ഉദ്യോഗാർത്ഥം പോയിരുന്ന അനേകമാളുകൾ അയിരൂർ - കൊറ്റനാട് നിവാസികളായുണ്ട്. അവർ എത്തിച്ചേർന്ന ഇടങ്ങളിലെല്ലാം ഒത്തുകൂടി ഇങ്ങനെയുള്ള സംഗമങ്ങൾ സംഘടിപ്പിച്ചിരുന്നു.

1987ൽ ഡാളസിൽ കാലം ചെയ്ത തോമസ് മാർ മക്കാറിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ ഒരു സംഗമം നടത്തുകയുണ്ടായി. അതിൽ അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി 200 ൽ പരം അംഗങ്ങൾ സംബന്ധിച്ചിരുന്നു.

മീറ്റിംഗിൽ ഫാ. മാമ്മൻ മാത്യു, ജോണ്‍ ഫിലിപ്പ്, കെ.എ. തോമസ്, റോയി തീയാടിക്കൽ, ഏബ്രഹാം കോരിയോത്ത്, ബാബു കുടത്തിനാൽ, ജോസഫ് വർഗീസ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. ദാനിയേൽ കോരിയേത്തിന്‍റെ പ്രാർത്ഥനയ്ക്കു ശേഷം ഫാ. മാമ്മൻ മാത്യുവിന്‍റെ ആശീർവാദത്തോടെ സമ്മേളനം പര്യവസാനിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ