+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെന്‍റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ച് റിട്രീറ്റ് 23 നും 24 നും

ഹൂസ്റ്റണ്‍: സെന്‍റ് പീറ്റേഴ്സ് മലങ്കര കാത്തോലിക്ക ദേവാലയത്തിൽ സ്വർഗ്ഗീയ മധ്യസ്ഥനായ വി. പത്രോസ് ശ്ലീഹായുടെ തിരുനാൾ ജൂണ്‍ 18 മുതൽ 25 വരെയുള്ള തീയതികളിൽ നടക്കും. 18 ഞായറാഴ്ച വി. കുർബ്ബാനയ്ക്കു ശേഷം വന
സെന്‍റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ച് റിട്രീറ്റ് 23 നും 24 നും
ഹൂസ്റ്റണ്‍: സെന്‍റ് പീറ്റേഴ്സ് മലങ്കര കാത്തോലിക്ക ദേവാലയത്തിൽ സ്വർഗ്ഗീയ മധ്യസ്ഥനായ വി. പത്രോസ് ശ്ലീഹായുടെ തിരുനാൾ ജൂണ്‍ 18 മുതൽ 25 വരെയുള്ള തീയതികളിൽ നടക്കും. 18 ഞായറാഴ്ച വി. കുർബ്ബാനയ്ക്കു ശേഷം വന്ദ്യ. കോശി കാക്കനാട്ട് കോർ എപ്പിസ്കോപ്പാ തിരുനാളിന് കൊടിയേറ്റി.

23, 24 (വെള്ളി, ശനി) തീയതികളിൽ ദേവാലയത്തിൽ ( 3135, 5th tSreet,tSrafford, TX 77477 ) നടത്തപ്പെടുന്ന റിട്രീറ്റിൽ പ്രമുഖ ദൈവ ശാസ്ത്ര ചിന്തകനും പ്രഭാഷകനും തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാനുമായ ഡോ. ശാമുവേൽ മാർ ഐറേനിയോസ് മെത്രാപോലീത്ത മുഖ്യ പ്രഭാഷണം നടത്തും. വൈകുന്നേരം 6 നു റിട്രീറ്റ് ആരംഭിക്കും. 5.30നു സന്ധ്യാ പ്രാർത്ഥനയും ഉണ്ടായിരിക്കും.

25 ഞായറാഴ്ച രാവിലെ 9.30നു നടത്തുന്ന തിരുനാൾ കുർബ്ബാനയ്ക്ക് തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് നടക്കുന്ന റാസയ്ക്കും നേതൃത്വം നൽകും. ഫാ. ജോണ്‍ എസ് പുത്തൻവിള (വികാരി), രാജൻ തോമസ് അങ്ങാടിയിൽ (ട്രസ്റ്റി), സിബി തോമസ് (സെക്രട്ടറി) എന്നിവർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജീമോൻ റാന്നി