+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്കിൽ ക്നാനായ ഫൊറോനാ പിക്ക്നിക്

ന്യൂയോർക്ക്: സെന്‍റ് സ്റ്റീഫൻ ക്നാനായ കാതോലിക്ക പള്ളിയിൽ ഫൊറോനായുടെ കിഴിലുള്ള മിഷനുകളുടെ സംയുക്ത പിക്ക്നിക് നടത്തുന്നു. ജൂണ്‍ 24നു ശനിയാഴ്ച രാവിലെ 9.30ന് അഭി. പണ്ടാരശേരി പിതാവിന്‍റെ നേതൃത്വത്
ന്യൂയോർക്കിൽ ക്നാനായ ഫൊറോനാ പിക്ക്നിക്
ന്യൂയോർക്ക്: സെന്‍റ് സ്റ്റീഫൻ ക്നാനായ കാതോലിക്ക പള്ളിയിൽ ഫൊറോനായുടെ കിഴിലുള്ള മിഷനുകളുടെ സംയുക്ത പിക്ക്നിക് നടത്തുന്നു. ജൂണ്‍ 24നു ശനിയാഴ്ച രാവിലെ 9.30ന് അഭി. പണ്ടാരശേരി പിതാവിന്‍റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് ഫൊറോനാ പിതാവ് പിക്ക്നിക് ഉദ്ഘാടനം ചെയുന്നു. റോക്ലാൻഡ്, വെസ്റ്റ്ചെസ്റ്റർ, ന്യൂജേഴ്സി, കണക്റ്റികട്ട് , പെൻസിൽവേനിയ തുടങ്ങിയ മിഷനുകളിൽ നിന്നു ക്നാനായ കുടുംബങ്ങൾ പിക്ക്നിക്കിൽ പങ്കെടുക്കുന്നു.

വിവിധ പ്രായത്തിലുള്ളവർക്ക് വേണ്ടി രസകരങ്ങളായ മത്സരങ്ങളാണ് അണിയറയിൽ സംഘാടകർ ഒരുക്കുയിരിക്കുന്നത്. വടം വലി, വോളിബോൾ, ബാസ്കറ്റ്ബോൾ തുടങ്ങിയ വാശിയേറിയ മത്സരത്തിൽ പങ്കെടുക്കാൻ മിഷൻ അടിസ്ഥാനത്തിൽ ടീമുകൾ പരിശീലനത്തിലാണ്. കൂടാതെ ക്നാനായ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള കാർണിവലും തയ്യാറാക്കിയിരിക്കുന്നു. ത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്നത് അഭിവന്ദ്യ പിതാവാണ്. പിക്കിനിക്കിനോടനുബന്ധിച്ചു ഓരോരുത്തരും തങ്ങൾക്കാകാവുന്ന വിധത്തിൽ ഭക്ഷണം കൊണ്ടുവരേണ്ടതാണെന്നു പാരിഷ് കമ്മറ്റി അഭ്യർത്ഥിക്കുന്നു . പരിപാടികൾക്ക് ഫൊറോനാ വികാരി ഫാ. തറക്കൽ, ഫാ. ആദോപ്പള്ളിയിൽ, ഫാ.കട്ടേൽ ഫൊറോനാ സെക്രട്ടറി തോമസ് പാലിശേരി തുടങ്ങിയവർ നേതൃത്വം കൊടുക്കുന്നു.

റിപ്പോർട്ട്: സാബു തടിപ്പുഴ