+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ട കേസിൽ ജയിൽ ശിക്ഷയില്ല

കണക്റ്റിക്കട്ട്: 2016 ഒക്ടോബർ 16ന് യൂണിവേഴ്സിറ്റി ഓഫ് കണക്റ്റിക്കട്ട് വിദ്യാർഥിനിയും മലയാളിയുമായ ജെഫ്നി പള്ളി (19) അഗ്നിശമന വാഹനം ഇടിച്ചു മരിച്ച സംഭവത്തിനുത്തരവാദികളായ ആറു വിദ്യാർഥികൾക്ക് റോക് വില്ല
മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ട കേസിൽ ജയിൽ ശിക്ഷയില്ല
കണക്റ്റിക്കട്ട്: 2016 ഒക്ടോബർ 16ന് യൂണിവേഴ്സിറ്റി ഓഫ് കണക്റ്റിക്കട്ട് വിദ്യാർഥിനിയും മലയാളിയുമായ ജെഫ്നി പള്ളി (19) അഗ്നിശമന വാഹനം ഇടിച്ചു മരിച്ച സംഭവത്തിനുത്തരവാദികളായ ആറു വിദ്യാർഥികൾക്ക് റോക് വില്ലി സുപ്പിരീയർ കോർട്ട് ജഡ്ജി കാൾ ഇ. ടെയ്ലർ രണ്ടു വർഷത്തെ നല്ല നടപ്പു ശിക്ഷ വിധിച്ചു. രണ്ടു വർഷത്തെ പ്രൊബേഷൻ പിരീഡിൽ മറ്റു കുറ്റകൃത്യങ്ങളിലൊന്നും ഉൾപ്പെട്ടിട്ടില്ലെങ്കിൽ ഇവരുടെ റിക്കാർഡുകളിൽ നിന്നു ക്രിമിനൽ പശ്ചത്തലം മുഴുവൻ നീക്കം ചെയ്യണമെന്നും കോടതി വിധിച്ചു. ജൂണ്‍ മൂന്നാംവാരമാണ് വിധിയുണ്ടായത്.

|കപ്പ സിഗ്മ ഫ്രറ്റേണിറ്റി മെന്പറ·ാരായ പാട്രിക് (21), മാത്യു(21), ഡെയ്ലൻ(22), ഓസ്റ്റിൻ (21), ഡൊമിനിക്(21), ജോനാഥാൻ (22) എന്നീ ആറു പേർക്കാണ് മൈനർക്ക് മദ്യം വിളന്പുക, മദ്യം വില്ക്കുവാൻ ഗൂഡാലോചന നടത്തുക തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിട്ടുള്ളത്.

ഒക്ടോബർ 15 ന് രാത്രി നടന്ന പാർട്ടിയിൽ പങ്കെടുത്തു പുറത്തിറങ്ങിയ ജെഫ്നി തൊട്ടടുത്തുള്ള ഫയർ സ്റ്റേഷനു മുന്പിലിരുന്ന് ഉറങ്ങി പോയതാണ് സംഭവത്തിന്‍റെ തുടക്കം. പ്രതികളിലാരോ ഫയർ സ്റ്റേഷനിൽ വിളിച്ചു സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് അഗ്നിശമനാ വാഹനം പുറത്തു കടക്കുന്നതിനിടയിൽ ഷട്ടറിൽ ചാരിയിരിക്കുകയായിരുന്ന ജഫ്നി മറിഞ്ഞു വീഴുകയും വാഹനം കയറി മരണം സംഭവിക്കുകയുമായിരുന്നു. ജൂണ്‍ 23 ന് റിഹാബിലിറ്റേഷൻ പ്രോഗ്രാമിനാവശ്യമായ തുക കോടതിയിൽ കെട്ടിവയ്ക്കുകയാണെങ്കിൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്.

റിപ്പോർട്ട്: പി.പി.ചെറിയാൻ