+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്ലോബൽ ഇന്‍റർനാഷണൽ രജതജൂബിലിയോടനുബന്ധിച്ചു 25 വീടുകൾ നിർമ്മിച്ചു നൽകുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രശസ്തമായ ഓയിൽ ഫീൽഡ് ട്രേഡിംഗ് കന്പനിയായ ഗ്ലോബൽ ഇന്‍റർനാഷണൽ കന്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ചു 25 വീടുകൾ നിർമ്മിച്ചു നൽകുന്നു ജൂണ്‍ 17 നു മെഹ്ബൂല ബെസ്റ്റ് വെസ്റ്റേണ്‍ ഹ
ഗ്ലോബൽ ഇന്‍റർനാഷണൽ രജതജൂബിലിയോടനുബന്ധിച്ചു 25 വീടുകൾ നിർമ്മിച്ചു നൽകുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രശസ്തമായ ഓയിൽ ഫീൽഡ് ട്രേഡിംഗ് കന്പനിയായ ഗ്ലോബൽ ഇന്‍റർനാഷണൽ കന്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ചു 25 വീടുകൾ നിർമ്മിച്ചു നൽകുന്നു ജൂണ്‍ 17 നു മെഹ്ബൂല ബെസ്റ്റ് വെസ്റ്റേണ്‍ ഹോട്ടലിൽ വച്ച് നടത്തിയ ഇഫ്താർമീറ്റിനു ശേഷം നടന്ന പ്രസ് മീറ്റിൽ ഗ്ലോബലിന്‍റെ സിൽവർ ജൂബിലി ഹൗസിംഗ്പ്രൊജക്റ്റിനെ കുറിച്ച് ജനറൽ മാനേജർ ജോസ് എരിഞ്ഞേരി വിശദീകരിച്ചു.

കുവൈറ്റിൽ അറിയപ്പെടുന്ന 10 സംഘടനകളുമായി കൂടിച്ചേർന്നു നാട്ടിലെ നിരാലംബരായ 10 കുടുംബങ്ങളെ കണ്ടെത്തി അവർക്ക് വീടെന്ന സ്വപ്നം സഫലമാക്കുന്നു 6 വീട് കന്പനിയിൽ ജോലിചെയുന്ന മറ്റു സംസ്ഥാനക്കാർക്കും കൂടാതെ 9 വീടുകൾ കന്പനി നേരിട്ട് തിരഞ്ഞെടുക്കുന്ന വർക്കും, ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി നിർമ്മിച്ചു നൽകുന്നു.

കഴിഞ്ഞ 25 വർഷമായി കുവൈറ്റിലെ ബിസിനസ്സ് രംഗത്ത് പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചു വരുന്ന കന്പനി 1993 മുതൽ അഹമ്മദിയിൽ പ്രവർത്തനം ആരംഭിക്കുകയും ചുരുങ്ങിയ കാലത്തിനുള്ളിൽ മറ്റൊരു ശാഖ 2004ൽ കുവൈറ്റിൽ ശുവൈഖിലും 2007ൽ യുഎഇ രാസൽകൈമയിലും 2012 ൽ അബുദാബിയിലും പ്രവർത്തനം ആരംഭിച്ചു.

ഗ്ലോബൽ ഇന്‍റർനാഷണലിന്‍റെ പ്രവർത്തന വളർച്ചയുടെ പാതയിൽ സമൂഹത്തിലെ നാനാ തുറകളിലേക്കായി പലവിധ സഹായങ്ങളും മുൻകാലങ്ങളിൽ ഗ്ലോബൽ നൽകിയിരുന്നതായി എല്ലാ സംഘടനകളും പ്രസ്മീറ്റിൽ അനുസ്മരിക്കുകയുണ്ടായി.

പ്രസ്മീറ്റിനോടനുബാന്ധിച്ച് 10 സംഘടനകളുമായുള്ള കരാറും വീട് പണിയുടെ ആദ്യത്തെ ചെക്കും കൈമാറി. പത്രസമ്മേളനത്തിൽ ഗ്ലോബൽ ഇന്‍റർനാഷണൽ ജനറൽമാനേജർ ജോസ് എരിഞ്ഞേരി, പാർട്ണർ ബാബു എരിഞ്ഞേരി, ഫിനാൻസ് മാനേജർ ജെറിൽ അഗസ്റ്റിൻ, ശാഖാമാനേജർ ജോയ് ആൻഡ്രൂസ്, ഹൗസിംഗ്പ്രൊജക്റ്റ് കണ്‍വീനർ ബിവിൻ തോമസ് സന്നിഹിതരായി.

ഗ്ലോബൽ ഇന്‍റർനാഷണലിന്‍റെ ക്ഷണം സ്വീകരിച്ച് സന്നിഹിതരായ എല്ലാ മാധ്യമ പ്രവർത്തകർക്കും, മറ്റു പ്രമുഖ വക്തിത്വങ്ങൾക്ക് പോൾമാത്യു മാന്പള്ളി സ്വാഗതവും, നവീൻ നന്ദകുമാർ നന്ദിയും രേഖപ്പെടുത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ