+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാണക്കാട് ദാറുൽ ഉലൂം ഹൈസ്ക്കൂൾ അലുംനി ഇഫ്താർ 23 നു ജിദ്ദയിൽ

ജിദ്ദ : പാണക്കാട് ദാറുൽ ഉലൂം ഹൈസ്കൂൾ 1988 ’89 വർഷത്തെ പത്താം തരത്തിലെ പൂർവ വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ഇഫ്താർ സംഗമം വെള്ളിയാഴ്ച ഷറഫിയ രാര അവീസ് ഓഡിറ്റോറിയത്തിൽ
പാണക്കാട് ദാറുൽ ഉലൂം ഹൈസ്ക്കൂൾ അലുംനി ഇഫ്താർ 23 നു ജിദ്ദയിൽ
ജിദ്ദ : പാണക്കാട് ദാറുൽ ഉലൂം ഹൈസ്കൂൾ 1988 ’89 വർഷത്തെ പത്താം തരത്തിലെ പൂർവ വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ഇഫ്താർ സംഗമം വെള്ളിയാഴ്ച ഷറഫിയ രാര അവീസ് ഓഡിറ്റോറിയത്തിൽ നടക്കും. രണ്ടുവർഷം മുന്പു രൂപീകരിച്ച ഈ കൂട്ടായ്മ വിവിധ സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങളും മറ്റും നടത്തി വരുന്നുണ്ട്. ജിദ്ദ കേന്ദ്രമാക്കി നാട്ടിലെയും മറ്റു ഗൾഫ് നാടുകളിലെയും പൂർവ വിദ്യാർത്ഥികളെ കൂടി സംഘടിപ്പിച്ച് ഈ സൗഹൃദ കൂട്ടായ്മ വിപുലപ്പെടുത്താൻ ഭാരവാഹികൾ ഉദ്ദേശിക്കുന്നു. അതിന്‍റെ ഭാഗമായി പാണക്കാട് ദാറുൽ ഉലൂം ഹൈസ്ക്കൂളിലെ എല്ലാ പൂർവ വിദ്യാർത്ഥികളെയും ഈ കൂട്ടായ്മയിൽ അണിചേർക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ കൂട്ടായ്മയിൽ ചേരാൻ താല്പര്യമായുള്ള പാണക്കാട് ഡിയുഎച്ച്എസ് പൂർവ വിദ്യാർത്ഥികൾക്ക് ഹാരിസ് കൊന്നോല (ജിദ്ദ 0502 580 924 ) , പി.കെ ഫിറോസ് (മക്ക - 0504 317 246), കാന്പർ നാസർ (ദമാം0503 073 765), എൻ.കെ. ഉമ്മർ (യു.എ.ഇ 00971 507 239 690) മാളിയൻ സമദ് ( മലപ്പുറം 0091 94472 55562 ) തുടങ്ങിയവരുമായി ബന്ധപ്പെടാം.

റിപ്പോർട്ട്: മുഹമ്മദ് യുനസ്