+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവജന സഖ്യം സൗത്ത് വെസ്റ്റ് റീജിയൻ സെന്‍റർ മീറ്റിംഗിൽ ബിഷപ്പ് ഡോ: മാർ ഫിലക്സിനോസ് പങ്കെടുക്കുന്നു

ഡാളസ്: മാർത്തോമ്മ സൗത്ത് വെസ്റ്റ് റീജിയൻ സെന്‍റർ എയിൽ ഉൾപ്പെട്ട ഡാളസ്, ഒക്കലഹോമ ഇടവകയിൽ നിന്നുള്ള യുവജന സഖ്യം അംഗങ്ങളുടെ സംയുക്ത സമ്മേളനം ജൂണ്‍ 25 ഞായറാഴ്ച വൈകിട്ട് ആറുമുതൽ ഡാളസിലുള്ള സെഹിയോൻ മാർത്
യുവജന സഖ്യം സൗത്ത് വെസ്റ്റ് റീജിയൻ സെന്‍റർ മീറ്റിംഗിൽ ബിഷപ്പ് ഡോ: മാർ ഫിലക്സിനോസ് പങ്കെടുക്കുന്നു
ഡാളസ്: മാർത്തോമ്മ സൗത്ത് വെസ്റ്റ് റീജിയൻ സെന്‍റർ എയിൽ ഉൾപ്പെട്ട ഡാളസ്, ഒക്കലഹോമ ഇടവകയിൽ നിന്നുള്ള യുവജന സഖ്യം അംഗങ്ങളുടെ സംയുക്ത സമ്മേളനം ജൂണ്‍ 25 ഞായറാഴ്ച വൈകിട്ട് ആറുമുതൽ ഡാളസിലുള്ള സെഹിയോൻ മാർത്തോമ്മ ചർച്ചിൽ നടക്കും. സമ്മേളനത്തിന് മാർത്തോമ്മ ചർച്ച് നോർത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫിലക്സിനോസ് മുഖസന്ദേശം നൽകും. തിരുമേനിയുടെ സാന്നിധ്യം ഈ സെന്‍ററിനു ലഭിച്ച അപൂർവവും അസുലഭവുമായ സന്ദർഭമാണെന്ന് സെന്‍റർ പ്രസിഡന്‍റ് റവ. സജി പി.സി. വിശേഷിപ്പിച്ചു. ഈ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ. അലക്സ് കെ. ചാക്കോ, ബിജി ജോബി, സിബു ജോസഫ്, അജു മാത്യു എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി