+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ മലയാളി പിക്നിക് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ഷിക്കാഗോ: ഡെസ്പ്ലൈൻസ്ലേ ബിഗ് ബെൻഡ് ലയിക് പാർക്കിൽ വച്ചു നടത്തിയ ഷിക്കാഗോ മലയാളി അസോസിയേഷൻ പിക്നിക് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജാതി മത ഭേദമെന്യേ എല്ലാ മലയാളികൾക്കും പങ്കെടുക്കാവുന്ന പിക്
ഷിക്കാഗോ മലയാളി പിക്നിക് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ഷിക്കാഗോ: ഡെസ്പ്ലൈൻസ്ലേ ബിഗ് ബെൻഡ് ലയിക് പാർക്കിൽ വച്ചു നടത്തിയ ഷിക്കാഗോ മലയാളി അസോസിയേഷൻ പിക്നിക് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജാതി മത ഭേദമെന്യേ എല്ലാ മലയാളികൾക്കും പങ്കെടുക്കാവുന്ന പിക്നിക് ആയിരുന്നു ഷിക്കാഗോ മലയാളീ അസോസിയേഷൻ നടത്തിയത്. ഷിക്കാഗോയിൽ ആദ്യം തുടങ്ങിയ മലയാളീ പിക്നിക് ഷിക്കാഗോ മലയാളി അസോസിയേഷൻ നടത്തിയ പിക്നിക് ആയിരുന്നു. ഇടക്കാലം കൊണ്ട് വിവിധ പ്രാദേശിക പിക്നിക് കൾ ആരംഭിച്ചതോടെ പ്രസക്തി കുറഞ്ഞു എന്ന തോന്നലിനാൽ നിന്ന് പോയ പിക്നിക് വീണ്ടും തുടങ്ങുവാൻ പ്രസിഡന്‍റ് രഞ്ജൻ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും നേതൃത്വം നൽകുന്ന ഇപ്പോഴത്തെ ഡയറക്ടർ ബോർഡ് തീരുമാനിച്ചതിനെ എല്ലാവരും അഭിനന്ദിച്ചു.

പ്രസിഡന്‍റ് രഞ്ജൻ എബ്രഹാം ഉദ്ഘാടനം ചെയ്ത ഷിക്കാഗോ മലയാളീ ഫാമിലി പിക്നിക്കിനു ചുക്കാൻ പിടിച്ചത് സണ്ണി മൂക്കെട്ട് (കണ്‍വീനർ), മനു നൈനാൻ, ജോഷി മാത്യു പുത്തൂരാൻ , സഖറിയ ചേലക്കൽ തുടങ്ങിയവർ അടങ്ങിയ കമ്മിറ്റിയായിരുന്നു. വിവിധ ഗെയിമുകൾക്കും മറ്റു അതിഥി പരിചരണങ്ങൾക്കും ജിമ്മി കണിയാലി, ഫിലിപ്പ് പുത്തൻപുരയിൽ, ജോണ്‍സൻ കണ്ണൂക്കാടൻ, ജിതേഷ് ചുങ്കത്, ഷാബു മാത്യു, അച്ചൻകുഞ്ഞു മാത്യു, ചാക്കോ തോമസ് മറ്റത്തിൽപറന്പിൽ, ജേക്കബ് മാത്യു പുറയംപള്ളിൽ, ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ, ജോഷി വള്ളിക്കളം, മത്തിയാസ് പുല്ലാപ്പള്ളിൽ, ഷിബു മുളയാനി കുന്നേൽ , സിബിൾ ഫിലിപ്പ്, സ്റ്റാൻലി കളരിക്കമുറി , ടോമി അന്പേനാട്ട്, ബിജി സി മാണി തുടങ്ങിയവർ നേതൃത്വം നൽകി. മത്സരങ്ങളിൽ വിജയികളായവർക്ക് ബോർഡ് അംഗങ്ങൾ ട്രോഫികൾ വിതരണം ചെയ്തു. പിക്നിക് കമ്മിറ്റി കണ്‍വീനർ സണ്ണി മൂക്കെട്ട് എല്ലാവർക്കും നന്ദി പറഞ്ഞു.

റിപ്പോർട്ട് : ജിമ്മി കണിയാലി