+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാ പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ അഞ്ചംഗ കൗണ്‍സിൽ നിലവിൽ വന്നു

ന്യൂയോർക്ക്: പ്രവാസികളുടെ ഇന്ത്യയിലുള്ള സ്വത്തുക്കൾ സംരക്ഷിക്കുവാൻ ആവശ്യമായി വരുന്ന നിയമ നടപടികൾ ത്വരിതപ്പെടുത്തുവാൻ വേണ്ടി പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ കൗണ്‍സിൽ ഫോമയുടെ നേതൃത്വത്തിൽ നിലവിൽ വ
ഫോമാ പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ അഞ്ചംഗ കൗണ്‍സിൽ നിലവിൽ വന്നു
ന്യൂയോർക്ക്: പ്രവാസികളുടെ ഇന്ത്യയിലുള്ള സ്വത്തുക്കൾ സംരക്ഷിക്കുവാൻ ആവശ്യമായി വരുന്ന നിയമ നടപടികൾ ത്വരിതപ്പെടുത്തുവാൻ വേണ്ടി പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ കൗണ്‍സിൽ ഫോമയുടെ നേതൃത്വത്തിൽ നിലവിൽ വന്നു. ഫോമാ പ്രസിഡന്‍റ് ബെന്നി വച്ചാചിറയുടെ അധ്യക്ഷതയിൽ കൂടിയ കൗണ്‍സിൽ യോഗത്തിൽ ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ് സന്നിഹതനായിരുന്നു. പ്രസ്തുത യോഗത്തിൽ താഴെ പറയുന്ന ഭാരവാഹികൾ ഫോമാ പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ കൗണ്‍സിൽ അംഗങ്ങളായി ചുമതലയേറ്റു.

ചെയർമാൻ സേവി മാത്യു (ഫ്ലോറിഡ), സെക്രട്ടറി പന്തളം ബിജു തോമസ് (ലാസ് വെഗാസ്), വൈസ് ചെയർ ഡോക്ടർ ജേക്കബ് തോമസ് (ന്യൂയോർക്ക്), മെന്പർ രാജു എം. വർഗീസ് (ഫിലഡൽഫിയ), മെന്പർ തോമസ് ടി. ഉമ്മൻ (ന്യൂയോർക്ക്) എന്നീ പ്രഗത്ഭരുൾപ്പെട്ടതാണ് ഫോമായുടെ സുപ്രധാനമായ ഈ അഞ്ചംഗ കൌണ്‍സിൽ.

രാഷ്ട്രീയപരമായി നേടിയെടുക്കണ്ടതായ അവകാശങ്ങളെ സംബന്ധിച്ചു പ്രവാസികൾക്ക് വേണ്ടി സധൈര്യം മുന്നിട്ടറങ്ങുന്ന ഫോമായുടെ ജനോപകാരപ്രദമായ തീരുമാനങ്ങളിൽ ഒരു നാഴികക്കല്ലാണിത്.നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണന്നും, അതുമൂലം നിരന്തരം ഉണ്ടായികൊണ്ടിരിക്കുന്ന നിയമകുരുക്കിൽ നിന്നും ചുവപ്പുനാടകളിൽ നിന്നും പ്രവാസികളുടെ സ്വത്തുക്കൾക്ക് സന്പൂർണ സംരക്ഷണം ആവശ്യപ്പെട്ട് അനവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഫോമായുടെ ഈ ഗുണപരമായ തീരുമാനം.

അമേരിക്കയിലുള്ള പ്രവാസികൾ മാത്രം നേരിടുന്ന ഒരു പൊതു പ്രശ്നമായി ഇതിനെ കാണാവില്ലന്നും, ആഗോളതലത്തിൽ സമാന സ്വഭാവത്തോടെ പ്രവർത്തിക്കുന്നവരുമായി ഒത്തൊരുമിച്ച് ഭരണ സിരാകേന്ദ്രങ്ങളിലും, ജനപ്രതിനിധികളിലും സമ്മർദ്ദം ചെലുത്തുമെന്നും കൗണ്‍സിൽ അറിയിച്ചു.

റിപ്പോർട്ട്: പന്തളം ബിജു തോമസ്