സൈൻ പോസ്റ്റ് - 2017 ജൂലൈ മൂന്ന്, നാല് തീയതികളിൽ

09:12 PM Jun 17, 2017 | Deepika.com
ലണ്ടൻ: ദൈവവിളി കണ്ടെത്താനും അതു സ്വീകരിക്കാൻ മനസിനെ പ്രാപ്തമാക്കാനുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ "സൈൻ പോസ്റ്റ് - 2017’ എന്ന പേരിൽ ബോളിംഗ്ടണിൽ ദൈവവിളി വിവേചന ബോധവത്കരണ ക്യാന്പ് സംഘടിപ്പിക്കുന്നു.

ജൂലൈ മൂന്നിന് (തിങ്കൾ) രാവിലെ 10ന് ആരംഭിച്ച് നാലിന് (ചൊവ്വ) വൈകുന്നേരം നാലു വരെയാണ് ക്യാന്പ്. ആദ്യഘട്ടമെന്ന നിലയിൽ 18 വയസിനു മുകളിലുള്ള ആണ്‍കുട്ടികൾക്കു മാത്രമായാണ് ക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ദൈവവിളി പരിശീലന രംഗത്ത് ഏറെ പരിചയം സിദ്ധിച്ച ഫാ. ഡേവിഡ് ഒ മാലി എസ്ഡിബിയും സംഘവുമാണ് ക്യാന്പിന് നേതൃത്വം നൽകുന്നത്.

ക്യാന്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂണ്‍ 30 നു മുന്പായി രൂപത വൊക്കേഷൻ പ്രൊമോട്ടർ ഫാ. ടെറിൻ മുല്ലക്കരയുമായി ബന്ധപ്പെടേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

നല്ല മക്കളുടെ ഭാവിക്കായി ആഹോരാത്രം കഷ്ടപ്പെടുന്ന മാതാപിതാക്കൾ അവരുടെ ദൈവവിളി കണ്ടെത്താൻ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ഓർമിപ്പിച്ചു.

വിവരങ്ങൾക്ക്: ഫാ. ടെറിൻ മുല്ലക്കര 07985695.