ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ വിവാഹ ഒരുക്ക സെമിനാർ

09:10 PM Jun 17, 2017 | Deepika.com
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ വിവാഹ ഒരുക്ക സെമിനാർ ജൂണ്‍ 23 മുതൽ 25 വരെയും സെപ്റ്റംബർ 20 മുതൽ 22 വരെയും ഡിസംബർ 15 മുതൽ 17 വരെയും ബോളിംഗ്ടണ്‍ സാവിയോ ഹൗസിൽ നടക്കും. (Savio House, Ingersley Road, Bollington, SK10 5RW). രാവിലെ 10.30ന് ആരംഭിക്കുന്ന സെമിനാർ മൂന്നാം ദിവസം വൈകുന്നേരം നാലിന് അവസാനിക്കും.

മൂന്നു ദിവസവും താമസിച്ചു പങ്കെടുക്കുന്ന ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് കോഴ്സിന്‍റെ അംഗീകാരമായി സർട്ടിഫിക്കറ്റ് ലഭിക്കും. ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പാസ്പോർട്ട് സൈസ് ഫോട്ടോയും മുഖചിത്രം ഉൾപ്പെടുന്ന പാസ്പോർട്ട് പേജിന്‍റെ ഒരു കോപ്പിയും കൊണ്ടുവരേണ്ടതാണ്.

ട്രെയിൻമാർഗം വരുന്നവർ മാക്സ്ഫീൽഡ് സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. അവിടെനിന്ന് ടാക്സിമാർഗം സാവിയോ ഹോമിൽ എത്താവുന്നതാണ്. സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.

കുടുംബ ജീവിതത്തിൽ ഭാവിയിൽ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ യുവതിയുവാക്കളെ ആത്മീയമായും മാനസികമായും ഒരുക്കുകയാണ് വിവാഹ ഒരുക്ക സെമിനാറിന്‍റെ ലക്ഷ്യമെന്ന് രക്ഷാധികാരിയും ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷനുമായ മാർ ജോസഫ് സ്രാന്പിക്കൽ പറഞ്ഞു.

ഫാമിലി അപ്പോസ്തലേറ്റിന്‍റെ ചുമതലയുള്ള റവ. ഡോ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയിൽ എംഎസ്ടി എന്നിവരാണ് സെമിനാറിന് നേതൃത്വം നൽകുന്നത്.

വിവരങ്ങൾക്ക്: Rev. Dr. Sebastian Namattathil, Director, Family Apostolate, Syro Malabar Eparchy of Great Britain, St. Igantius Squire, Preston, PRI ITT, UK. Ph: (0044) 07481796817, email:frsnams@gmail.com

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്