+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ആത്മ സംസ്കരണത്തിന് തയാറാവുക’

റിയാദ്: ആത്മ സംസ്കരണത്തിനും പരലോക നേട്ടത്തിനും വ്രതം ഉപയോഗപ്പെടുത്തി ജീവിതം പരിശുദ്ധിയോടെ മുന്നോട്ട് നയിക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടതെന്ന് അബ്ദുറസാഖ് സ്വലാഹി. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ശുമേ
റിയാദ്: ആത്മ സംസ്കരണത്തിനും പരലോക നേട്ടത്തിനും വ്രതം ഉപയോഗപ്പെടുത്തി ജീവിതം പരിശുദ്ധിയോടെ മുന്നോട്ട് നയിക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടതെന്ന് അബ്ദുറസാഖ് സ്വലാഹി. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ശുമേസി ശാഖ നടത്തി വരുന്ന ഇഫ്ത്താർ മീറ്റിന്‍റെ ദഅവാ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം.

ചടങ്ങിൽ പ്രസിഡണ്ട് അഷ്റഫ് തിരുവനന്തപുരം സ്വാഗതം പറഞ്ഞു. നോന്പുകാർക്ക് എല്ലാ ദിവസവും കുടുംബ സമേതം ഇഫ്ത്താറിനുള്ള വിപുലമായ സൗകര്യവും വിവിധ വിഷയങ്ങളിൽ മതപഠന ക്ലാസും ഏർപ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികൾ പറഞ്ഞു.

ശംസുദ്ദീൻ പുനലൂർ, ഷുക്കൂർ ചേലാന്പ്ര ,കബീർ ആലുവ ,അംജദ് കുനിയിൽ ,ഹനീഫ തലശേരി ,സുബൈർ മണ്ണാർക്കാട്, ഗഫൂർ തലശേരി, അഷ്റഫ് തലശേരി ,മുനീർ ചെറുവാടി ,ഉമർ ഖാൻ,ഇസ്മായിൽ മന്പുറം,അദീബ് കുനിയിൽ,ശഹീർ പുനലൂർ ,അസീസ് മൂത്തേടം , അക്ബർ ഷാ, റിയാസ് തിരൂർ ,മൂസാ,നസീർ ,സൈദ് മോൻ എന്നിവർ ഇഫ്ത്താറിന് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ