+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ മാതൃദിനം ആഘോഷിച്ചു

മയാമി: കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ ആഭിമുഖ്യത്തിൽ മാതൃദിനം മേയ് 21ന് സണ്‍റൈസ് സിറ്റിയിലെ സണ്‍സെറ്റ് സ്ട്രിപ്പ് സോക്കർ ക്ലബ് ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു. കേരള സമാജ
കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ മാതൃദിനം ആഘോഷിച്ചു
മയാമി: കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ ആഭിമുഖ്യത്തിൽ മാതൃദിനം മേയ് 21ന് സണ്‍റൈസ് സിറ്റിയിലെ സണ്‍സെറ്റ് സ്ട്രിപ്പ് സോക്കർ ക്ലബ് ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു.

കേരള സമാജം വിമൻസ് ഫോറത്തിന്‍റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ സെന്‍റ് തോമസ് മാർത്തോമ്മ ചർച്ച് വികാരി റവ. വർഗീസ് മാത്യു മുഖ്യാതിഥി പങ്കെടുത്ത് കുടുംബമൂല്യങ്ങളെക്കുറിച്ചും അമ്മമാരുടെ ഉത്തരവാദിത്വത്തെക്കുറിച്ചും പ്രഭാഷണം നടത്തി. കേരള സമാജം മുൻ പ്രസിഡന്‍റും സമാജത്തിന്‍റെ സജീവ പ്രവർത്തകയുമായ കുഞ്ഞമ്മ കോശിയെ ചടങ്ങിൽ ആദരിച്ചു. തുടർന്നു താലപ്പൊലിയേന്തിയും പൂക്കൾ നൽകിയും കുട്ടികൾ തങ്ങളുടെ മാതാക്കളെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനിയിച്ചു. തുടർന്ന് മാതൃദിന കേക്ക് മുറിക്കൽ ചടങ്ങും നടത്തി. ഇവന്‍റ് സ്പോണ്‍സറായ മദ്രാസ് കഫേ (സോയി തോമസ്) ഒരുക്കിയ വിഭവസമൃദ്ധമായ ഡിന്നറും കുട്ടികളുടെ വിവിധ സംഗീത, നൃത്ത, വാദ്യഘോഷ പരിപാടികളും ഗായകൻ ജസ്റ്റിന്‍റെ പാട്ടുകളും ആഘോഷങ്ങളുടെ ഭാഗമായിരുന്നു.

കേരള സമാജം പ്രസിഡന്‍റ് സാജൻ മാത്യു, വിമൻസ് ഫോറം കോർഡിനേറ്റർ സോണിയ സജി, ബോബി മാത്യു എന്നിവർ പ്രസംഗിച്ചു. വിമൻസ് ഫോറം കോർഡിനേറ്റേഴ്സായ സോണിയ സജി, ടെസി ജയിംസ്, റീഷി ഒൗസേഫ്, ഷിജു കല്പാദിക്കൽ, ജോണറ്റ് സെബാസ്റ്റ്യൻ, ബെന്നി മാത്യു, നിബു പുത്തേത്ത്, പദ്മകുമാർ, മാമ്മൻ പോത്തൻ, മനോജ് തന്നാത്ത്, സാം പാറത്തുണ്ടിൽ, ബിജു ജോണ്‍ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം