+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെളിച്ചം ഖുർആൻ വിജ്ഞാന പരീക്ഷ: പുതിയ മൊഡ്യൂൾ പ്രകാശനം ചെയ്തു

കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്‍റർ വെളിച്ചം വിംഗ് നടത്തിവരുന്ന ഖുർആൻ വിജ്ഞാന പരീക്ഷയുടെ 23ാമത്തെ മൊഡ്യൂളിന്‍റെ പ്രകാശനം ഐ.ഐ.സി ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, ഹാഷിം അടക്കാനിക്ക് നൽകി നിർവഹിച്ചു. ക
വെളിച്ചം ഖുർആൻ വിജ്ഞാന പരീക്ഷ: പുതിയ മൊഡ്യൂൾ പ്രകാശനം ചെയ്തു
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്‍റർ വെളിച്ചം വിംഗ് നടത്തിവരുന്ന ഖുർആൻ വിജ്ഞാന പരീക്ഷയുടെ 23-ാമത്തെ മൊഡ്യൂളിന്‍റെ പ്രകാശനം ഐ.ഐ.സി ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, ഹാഷിം അടക്കാനിക്ക് നൽകി നിർവഹിച്ചു.

കഴിഞ്ഞ പരീക്ഷയിൽ ബേബി അബൂബക്കർ സിദ്ദീഖ് ഒന്നാം സ്ഥാനവും ടി.പി മുർഷിദ രണ്ടും അമീന ജാഫർ കൊച്ചി മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിംഗ് കോളജ് മുൻ ഇൻസ്ട്രക്ടറുമായ സി.എ സയിദ് ഫാറൂഖി നൽകി.

ഐ.ഐ.സി പ്രസിഡന്‍റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൾ ഹമീദ് കൊടുവള്ളി, അബ്ദുൾ അസീസ് സലഫി, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ