+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ അൽവുറൂദ് ഇന്‍റർനാഷണൽ സ്കൂളിന് മികച്ച വിജയം

ജിദ്ദ: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിൽ ന്യൂ അൽവുറൂദ് ഇന്‍റർനാഷണൽ സ്കൂൾ വിദ്യാർഥികൾ മികച്ച വിജയം നേടി.സയൻസ് വിഭാഗത്തിൽ 94.6 ശതമാനം മാർക്ക് നേടി റീമ പർവത്ത് ഒന്നാം സ്ഥാനവും 9
സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ അൽവുറൂദ് ഇന്‍റർനാഷണൽ സ്കൂളിന് മികച്ച വിജയം
ജിദ്ദ: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിൽ ന്യൂ അൽവുറൂദ് ഇന്‍റർനാഷണൽ സ്കൂൾ വിദ്യാർഥികൾ മികച്ച വിജയം നേടി.

സയൻസ് വിഭാഗത്തിൽ 94.6 ശതമാനം മാർക്ക് നേടി റീമ പർവത്ത് ഒന്നാം സ്ഥാനവും 92.8 ശതമാനം മാർക്ക് നേടി ശബാന രണ്ടാം സ്ഥാനവും 90.8 ശതമാനം മാർക്ക് നേടി അഷ്മർ വലപ്ര മൂന്നാം സ്ഥാനവും നേടി.

കൊമേഴ്സ് വിഭാഗത്തിൽ 82 ശതമാനം മാർക്ക് നേടി സന്നി മരിയ മാർട്ടിസ് ഒന്നാം സ്ഥാനവും 80 ശതമാനം മാർക്ക് നേടി റാണി യ മുഹമ്മദ് രണ്ടാം സ്ഥാനവും 76.6 ശതമാനം മാർക്ക് നേടി മുർതസ നാസിർ ഇസ്ലാം മൂന്നാം സ്ഥാനവും നേടി. മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്‍റ് അഭിനന്ദിച്ചു

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ