+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോർക്ക കാർഡ് വിതരണം ചെയ്തു

ജിദ്ദ: ജിദ്ദ നവോദയ യാന്പു ഏരിയ കമ്മിറ്റി നോർക്ക കാർഡിന്‍റെ വിതരണ ഉദ്ഘാടനവും എൽഡിഎഫ് സർക്കാരിന്‍റെ ഒന്നാം വാർഷിക ആഘോഷവും സംഘടിപ്പിച്ചു.രാജൻ നന്പ്യാർ ഉദ്ഘാടനം ചെയ്തു. അന്പു അധ്യക്ഷത വഹിച്ചു. യോഗ
നോർക്ക കാർഡ് വിതരണം ചെയ്തു
ജിദ്ദ: ജിദ്ദ നവോദയ യാന്പു ഏരിയ കമ്മിറ്റി നോർക്ക കാർഡിന്‍റെ വിതരണ ഉദ്ഘാടനവും എൽഡിഎഫ് സർക്കാരിന്‍റെ ഒന്നാം വാർഷിക ആഘോഷവും സംഘടിപ്പിച്ചു.

രാജൻ നന്പ്യാർ ഉദ്ഘാടനം ചെയ്തു. അന്പു അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഇടതുപക്ഷ സർക്കാരിന്‍റെ ഒരു വർഷത്തെ വികസന നേട്ടങ്ങളെ പറ്റിയും സർക്കാർ നടത്തിവരുന്ന ജനോപകാരപ്രദമായ പദ്ധതികളെ പറ്റിയും ഹരിത കേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞം എന്നിവയെക്കുറിച്ച് അജോ ജോർജ്, ഗോപി , ബൈജു എന്നിവർ സംസാരിച്ചു.

ജിദ്ദ നവോദയയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചുമാസമായി നടത്തിവന്ന നോർക്ക കാർഡ് അംഗത്വ കാന്പയിനിൻറെ ഫലമായി നോർക്ക റൂട്സ് അനുവദിച്ച കാർഡുകളുടെ വിതരണ ഉദ്ഘാടനം ഏരിയ പ്രസിഡന്‍റ് രാജൻ നന്പ്യാർ കേന്ദ്ര കമ്മിറ്റി അംഗം ഗോപിക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കരുണാകരൻ, ജിതേഷ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ