+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം

കുവൈത്ത്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന് (അജപാക്) പുതിയ നേതൃത്വം. അബാസിയാ യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്‍റ് രാജീവ് നടുവിലേമുറി അധ്യക്ഷത വഹിച്ചു. തുടർന്നു വിവിധ പരിപാ
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
കുവൈത്ത്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന് (അജപാക്) പുതിയ നേതൃത്വം. അബാസിയാ യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്‍റ് രാജീവ് നടുവിലേമുറി അധ്യക്ഷത വഹിച്ചു. തുടർന്നു വിവിധ പരിപാടികളുടെ പൊതു ചർച്ചയും വരവ് ചെലവ് കണക്കുകളും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു പാസാക്കി. ഈ വർഷം 24 കുട്ടികൾക്ക് വിദ്യാഭ്യാസ ധന സഹായം നൽകുവാൻ യോഗം തീരുമാനിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിന് ഉപദേശക സമതി അംഗം ബാബു പനന്പള്ളി വരണാധികാരിയായിരുന്നു.

പുതിയ ഭാരവാഹികളായി രാജീവ് നടുവിലേമുറി (പ്രസിഡന്‍റ്), ബിനോയ് ചന്ദ്രൻ, തോമസ് പള്ളിക്കൽ, ഫിലിപ്പ് സി.വി. തോമസ്, അജി കുട്ടപ്പൻ (വൈസ് പ്രസിഡന്‍റ്) സണ്ണി പത്തിച്ചിറ (ജനറൽ സെക്രട്ടറി) സാബു മാവേലിക്കര, അഷ്റഫ് മണ്ണാംച്ചേരി, അബ്ദുൽ റഹ്മാൻ പുഞ്ചിരി, സിറിൽ ജോണ്‍ അലക്സ് ചന്പക്കുളം, സാജൻ പള്ളിപ്പാട്, സിബി പുരുഷോത്തമൻ (സെക്രട്ടറിമാർ),ബിജി പള്ളിക്കൽ,സുബാഷ് ചെറിയനാട് (ജോയിന്‍റ് സെക്രട്ടറി) മാത്യു ചെന്നിത്തല (ട്രഷറർ), കലേഷ് ബി. പിള്ള, (ജോയിന്‍റ് ട്രഷറർ) നൈനാൻ ജോണ്‍ (കൾചറൽ ആൻഡ് ആർട്സ് സെക്രട്ടറി, ഹരി പത്തിയൂർ (വെൽഫയർ സെക്രട്ടറി) എന്നിവർ അടക്കം 50 അംഗ കമ്മിറ്റി നിലവിൽ വന്നു. രാജൻ ഡാനിയേൽ, ബാബു പനന്പള്ളി, തോമസ് കെ തോമസ് (രക്ഷാധികാരികൾ) അഡ്വ ജോണ്‍ തോമസ്, ബാബു വർഗീസ് (ഉപദേശക സമതി അംഗങ്ങൾ). വനിതാ വേദി ഭാരവാഹികളായി സുചിത്ര സജി (വനിതാ ചെയർപേഴ്സണ്‍), പൗർണമി സംഗീത് (വൈസ് ചെയർപേഴ്സണ്‍) ജോളി കെ. രാജൻ (ജനറൽ സെക്രട്ടറി) ധന്യ അനിൽ, സുജാത ഹരിദാസ്, ലിസൻ ബാബു,കീർത്തി സുമേഷ് (സെക്രട്ടറിമാർ) അംബിക ദേവി (ട്രഷറർ) ജ്യോതി അജയൻ (ജോയിന്‍റ് ട്രഷറർ) എന്നിവരേയും 10 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ