മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷന്‍റെ മേയ് മാസ വണക്ക സമാപനം 29ന്

05:52 PM May 29, 2017 | Deepika.com
മാഞ്ചസ്റ്റർ: കേരള കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന മേയ് മാസ വണക്കസമാപനം 29ന് നടക്കും. ബാഗുളി സെൻറ് മാർട്ടിൻസ് ഹാളിൽ വൈകുന്നേരം ആറു മുതൽ തിരുക്കർമങ്ങൾക്ക് തുടക്കമാകും. മേയ് ഒന്നു മുതൽ അസോസിയേഷൻ അംഗങ്ങളുടെ ഭവനങ്ങൾ വഴിയാണ് വണക്ക മാസാചരണം നടന്നുവന്നത്.

മാതാവിന്‍റെ ഭക്തി പ്രചരിപ്പിക്കുന്നതിനും അസോസിയേഷൻ കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഉൗട്ടി ഉറപ്പിക്കുന്നതിനുമായിട്ടാണ് അസോസിയേഷൻ വണക്കമാസ ആചരണം നടത്തിവരുന്നതെന്ന് പ്രസിഡന്‍റ് ജയ്സണ്‍ ജോബ് അറിയിച്ചു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ