+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ സാഹിത്യവേദി സമ്മേളനം ജൂണ്‍ രണ്ടിന്; അജയൻ കുറ്റിക്കാടിന് സ്വീകരണം

ഷിക്കാഗോ: സാഹിത്യവേദിയുടെ 203മതു സമ്മേളനം 2017 ജൂണ്‍ രണ്ടിന് വെള്ളിയാഴ്ച വൈകുന്നേരം 6.30നു പ്രോസ്പെക്ട്സ് ഹൈറ്റ്സിലുള്ള കണ്‍ട്രി ഇൻ സ്യൂട്ട്സിൽ (600 N, Milwaukee Ave, Prospect Heights, IL 60070) വ
ഷിക്കാഗോ സാഹിത്യവേദി സമ്മേളനം ജൂണ്‍ രണ്ടിന്;  അജയൻ കുറ്റിക്കാടിന് സ്വീകരണം
ഷിക്കാഗോ: സാഹിത്യവേദിയുടെ 203-മതു സമ്മേളനം 2017 ജൂണ്‍ രണ്ടിന് വെള്ളിയാഴ്ച വൈകുന്നേരം 6.30-നു പ്രോസ്പെക്ട്സ് ഹൈറ്റ്സിലുള്ള കണ്‍ട്രി ഇൻ സ്യൂട്ട്സിൽ (600 N, Milwaukee Ave, Prospect Heights, IL 60070) വച്ചു കൂടുന്നതാണ്.

അക്കാഡമി ഓഫ് പൊയറ്റ്സ് അസോസിയേറ്റ് മെന്പറും, യുണൈറ്റഡ് പൊയറ്റ് ലോററ്റ് ഇന്‍റർനാഷണലിന്‍റെ ക്ഷണം സ്വീകരിച്ച് കാലിഫോർണിയയിൽ നടക്കുന്ന കവി സമ്മേളനത്തിൽ അതിഥിയായി എത്തിയ കവിയും സാഹിത്യകാരനുമായ അജയൻ കുറ്റിക്കാടിന് സാഹിത്യവേദി സ്വീകരണം നൽകുന്നതാണ്. സാമൂഹിക പരിതസ്ഥിതിയും കാലികവിഷയവും എന്നതിനെ ആസ്പദമാക്കി അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

മെയ് മാസ സാഹിത്യവേദിയിൽ സുഭാഷ് ചന്ദ്രന്‍റെ മനുഷ്യന് ഒരു ആമുഖം എന്ന നോവലിനെപ്പറ്റി ലാന മുൻ പ്രസിഡന്‍റും എഴുത്തുകാരനുമായ ഷാജൻ ആനിത്തോട്ടം നിരൂപണം നടത്തി. ഷിക്കാഗോയിലെ എല്ലാ സാഹിത്യ പ്രേമികളേയും ജൂണ്‍ മാസ സാഹിത്യ വേദിയിലേക്ക് ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: ജോണ്‍ ഇലക്കാട്ട് (773 282 4955), ടോണി ദേവസ്സി (630 886 8380).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം